കൊളറാഡോയിൽ അക്രമി നിരവധിപേരെ തീയിട്ട് കൊല്ലാൻ ശ്രമിച്ചു, നിരവധി പേർക്ക് പരുക്ക് , അക്രമം പ്രോ ഇസ്രയേൽ മാർച്ചിനിടെ

കൊളറാഡോയിൽ അക്രമി നിരവധിപേരെ തീയിട്ട് കൊല്ലാൻ ശ്രമിച്ചു, നിരവധി പേർക്ക് പരുക്ക് , അക്രമം പ്രോ ഇസ്രയേൽ മാർച്ചിനിടെ

കൊളറാഡോയിലെ ബൗൾഡേഴ്‌സ് പേൾ സ്ട്രീറ്റ് മാളിൽ ഒരു വ്യക്തി നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റു. പലരുടേയും നില ഗുരുതരമാണ്. 13-ാം സ്ട്രീറ്റിലും പേൾ സ്ട്രീറ്റിലും ഞായറാഴ്ച ഉച്ചയ്ക്ക് 1:26 നാണ് അക്രമാസക്തമായ സംഭവം നടന്നത്. പരുക്കേറ്റ പലരുടേയും നില ഗുരുതരമാണ്. എല്ലാവരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹമാസ് പിടിച്ചു വച്ചരിക്കുന്ന ഇസ്രയേലി ബന്ദികൾക്കായി നടത്തിയ മാർച്ചിനിടയാണ് അക്രമം അരങ്ങേറിയത്. ഒരു വ്യക്തി നിരവധി പേർക്ക് തീ വയ്ക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീപിടിക്കുന്ന ഇന്ധം നിറച്ച കുപ്പികൾ ( മോളോട് കോക്ക്ടെയിൽസ് ) അക്രമി ആളുകൾക്ക് നേരെ എറിഞഅഞതായും പറയപ്പെടുന്നു,

പ്രദേശം പൊലീസ് ഒഴിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നതിനായുയം വാൾനട്ടിനും പൈനും ഇടയിലുള്ള പേൾ സ്ട്രീറ്റിലെ 1200, 1300, 1400 ബ്ലോക്കുകളിൽ നിന്ന് ഉദ്യോഗസ്ഥർ ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്ന് ബൗൾഡർ പോലീസ് പറഞ്ഞു.

വൈകുന്നേരം 4 മണിക്ക് നടന്ന പത്രസമ്മേളനത്തിൽ, സ്ഥലം ഇതുവരെ സുരക്ഷിതമല്ലെന്നും സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.

man set people on fire at a pro-Israel street march in in Colorado

Share Email
LATEST
More Articles
Top