ഭീകരതയ്ക്കെതിരേ നിലപാട്:  മെക്സികോയ്ക്ക് നന്ദി പറഞ്ഞ് മോദി

ഭീകരതയ്ക്കെതിരേ നിലപാട്:  മെക്സികോയ്ക്ക് നന്ദി പറഞ്ഞ് മോദി

കനനാസിസ്: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ നല്കിയതിന് മെക്സികോയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 7 ഉച്ചകോടിയിൽ   മെക്സസിക്കൻ പ്രസിഡൻ് ക്ലോഡിയ ഷെയിൻബോം പാർഡോയെ നേരിൽ കണ്ടാണ് ഇന്ത്യയുടെ നന്ദി  മോദി അറി അറിയിച്ചത്.

ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച‌യായിരുന്നു ഇത്. ‘ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ മെക്സിക്കോ  നൽകിയ പിന്തുണയ്ക്ക് പ്രസിഡൻ്റ ഷെയ്ൻ ബോമിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞതായി ഇന്ത്യൻവിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഗ്ലോബൽ സൗത്തിൻ്റെ മുൻഗണനകളെക്കുറി ച്ചും ഇരു നേതാക്കളും കാഴ്‌ചപ്പാടുകൾ പങ്കു വെച്ചു.

‘ഇന്ത്യ-മെക്സിക്കോ ബന്ധങ്ങൾ വരും കാല ങ്ങളിൽ കൂടുതൽ ശക്തമായി വളരുന്നതായി ഞങ്ങൾ രണ്ടുപേരും കാണുന്നു, പ്രത്യേകിച്ച് കൃഷി, സെമികണ്ടക്ടറുകൾ, നിർണായക ധാ തുക്കൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ. ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.’ നരേന്ദ്രമോദി പറഞ്ഞു

ഇന്ത്യയും മെക്സസിക്കോയും തമ്മിലുള്ള  വ്യാപാരം, നിക്ഷേപം, സ്റ്റാർട്ടപ്പുകൾ, നവീകരണം, ശാസ്ത്ര സാങ്കേതിക വിദ്യ, ഓട്ടോമോട്ടീവ് എന്നീ മേഖലകളിലെ ബന്ധം കൂടുതൽ വിക സിപ്പിക്കുന്നതിനും ചർച്ചയിൽ ധാരണയായി

Modi thanks Mexico for its stand against terrorism

Share Email
Top