ഉലാൻബാതർ: പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മംഗോളിയൻ പ്രധാനമന്ത്രി ലുവ്സന്നാംസ്രെയിൻ ഒയുൻ- എർഡെൻ രാജിവച്ചു. തലസ്ഥാനമായ ഉലാൻബാതറിൽ അഴിമതിവിരുദ്ധ പ്രതിഷേധങ്ങൾക്കിടെയാണ് രാജി. 126 അംഗ പാർലമെന്റിൽ പ്രധാനമന്ത്രിയെ പിന്തുണച്ചത് 44 അംഗങ്ങളാണ്. 38 പേർ എതിർത്തു. വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ 64 അംഗങ്ങളുടെ പിന്തുണ വേണ്ടിയിരുന്നു.
Mongolian Prime Minister resigns after losing confidence vote