ട്രംപിനെതിരേ തുറന്നടിച്ച് മസ്‌ക്: നികുതി ബില്ലിനെ അനുകൂലിച്ചവരോട് സഹതാപം

ട്രംപിനെതിരേ തുറന്നടിച്ച് മസ്‌ക്: നികുതി ബില്ലിനെ അനുകൂലിച്ചവരോട് സഹതാപം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ തുറന്നടിച്ച് ഇലോണ്‍ മസ്‌ക്. ട്രംപ് കൊണ്ടുവന്ന നികുതി, ചെലവ് ബില്ലിനെതിരേ അതി രൂക്ഷമായ ഭാഷയിലാണ് മസ്‌ക് വിമര്‍ശനം ഉന്നയിച്ചത്. നികുതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവരോട് സഹതാപമാണുള്ളത്. അവരെക്കുറിച്ച് തനിക്ക് നാണക്കേക്കേട് തോന്നുന്നുവെന്നും മസ്‌ക് വ്യക്തമാക്കി.

ട്രംപ് കൊണ്ടുവന്ന നികുതി, ചെലവ് ബില്‍ കോടിക്കണക്കിന് ഡോളര്‍ നികുതി ഇളവുകളും കൂടുതല്‍ പ്രതിരോധ ചെലവുകളും യുഎസ് സര്‍ക്കാരിന് കൂടുതല്‍ പണം കടം വാങ്ങാന്‍ അനുവദിക്കുന്നതുമാണ് ബില്‍ കഴിഞ്ഞ മാസത്തില്‍ പ്രതിനിധിസഭ പാസാക്കിയിരുന്നു.
ഭരണ നവീകരണ പദ്ധതികള്‍ക്കായി രൂപം കൊടുത്ത ഡോജ് ടീമില്‍നിന്ന് സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് മസ്‌ക് ട്രംപിനെതിരേ പ്രതികരിച്ചത്. ട്രംപിന്റെ പുതിയ നികുതി ബില്ലിനെ ‘നിരാശാജനകം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മസ്‌ക് സര്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഇലോണ്‍ മസ്‌ക് എപ്പോഴും നമ്മളോടൊപ്പമുണ്ടാകും, എല്ലാവിധത്തിലും സഹായിക്കും’ എന്നായിരുന്നു ട്രംപ് പറഞ്ഞത്.
പുതിയ ബില്ല് വരുന്നതോടെ വലിയ ബജറ്റ് കമ്മി ഉണ്ടാകുമെന്നും യു എസ് പൗരന്മാരെ കടബാധ്യതയിലേക്ക് നയിക്കുമെന്നും’മസ്‌ക് ആരോപിച്ചു.

Share Email
LATEST
More Articles
Top