മറീനുകൾ വിന്യസിപ്പിക്കുന്നത് ഭ്രാന്തൻ തീരുമാനമെന്ന് ന്യൂസോം: അണയാതെ ലൊസാഞ്ചലസ്

മറീനുകൾ വിന്യസിപ്പിക്കുന്നത് ഭ്രാന്തൻ തീരുമാനമെന്ന് ന്യൂസോം: അണയാതെ ലൊസാഞ്ചലസ്

ലൊസാഞ്ചലസ്: പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ ഭാഗമായ മറീനുകളെ കൂടി പ്രദേശത്ത് വിന്യസിക്കുന്നുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വീണ്ടും മുന്നറിയിപ്പ് നൽകി. ക്യാമ്പ് പെൻഡിൽട്ടണിൽ നിന്ന് മറൈന്‍സിനെ അയക്കാനുള്ള ഹെഗ്‌സെത്തിന്റെ നിർദ്ദേശത്തെ ന്യൂസോം ഭ്രാന്തന്‍ തീരുമാനമെന്ന് വിശേഷിപ്പിച്ചു. യു.എസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമാണ് മറീനുകള്‍. കരയാക്രമണത്തിനും നാവിക ആക്രമണങ്ങള്‍ക്കും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് ഇതിലെ അംഗങ്ങള്‍.

പ്രക്ഷോഭത്തെ നേരിടാൻ ഞായറാഴ്ച മുന്നൂറോളം നാഷനൽ ഗാർഡുകളെ ലൊസാഞ്ചലസിൽ വിന്യസിച്ചിരുന്നു.  ലൊസാഞ്ചലസ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കി പൊലീസ് പ്രക്ഷോഭകരോട് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

പാരമൗണ്ടിലെ ഫാഷൻ ഡിസ്ട്രിക്ടിലും ഹോം ഡിപ്പോയിലും വ്യാഴാഴ്ച വ്യാപക റെയ്ഡ് നടന്നിരുന്നു. അതിനെതിരേ വെള്ളിയാഴ്ച ആഭ്യന്തരസുരക്ഷാ മന്ത്രാലയത്തിന്റെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് കണ്ണീർവാതകവും പുകബോംബുകളും മുളകുസ്‌പ്രേയും പ്രയോഗിച്ചു. പ്രതിഷേധക്കാർ അതിർത്തി സംരക്ഷണ സേനയുടെ നിരീക്ഷണ വാനുകൾക്കുനേരേ കല്ലും സിമന്റുകട്ടകളുമെറിഞ്ഞു. കാർ അഗ്നിക്കിരയാക്കി. ജയിലുൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങൾക്കുമുന്നിലും പ്രതിഷേധിച്ചു. നിയമപാലനം തടസ്സപ്പെടുത്തിയെന്നുപറഞ്ഞ് യൂണിയൻ നേതാവുൾപ്പെടെ ഡസൻകണക്കിന്‌ ആളുകളെ അറസ്റ്റുചെയ്തു. നിയമവിരുദ്ധ സംഘം ചേരൽ നിരോധിച്ചു.

Newsom says deploying Marines is a crazy decision: Los Angeles remains unfazed

Share Email
LATEST
More Articles
Top