ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ പി.വി അന്‍വറിന്റെ ഭീഷണി

ഭരണ-പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ പി.വി അന്‍വറിന്റെ ഭീഷണി

നിലമ്പൂര്‍: ഭരണ പ്രതിപക്ഷങ്ങള്‍ തനിക്കെതിരേ സാമൂഹ മാദ്ധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുകയാണെന്നാരോപിച്ച് പി.വി അന്‍വര്‍ രംഗത്തുവന്നു. ഇവരുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകള്‍ എന്റെ കൈയിലുണ്ട്. വേണ്ടിവന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടെലിവിഷന്‍ വെച്ച് അതൊക്കെ കാണിക്കുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി. നവകേരളസദസിന്റെ പേരില്‍ കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് കോടിക്കണക്കിന് രൂപ മന്ത്രി നുഹമ്മദ് റിയാസ് ഭീഷണിപ്പെടുത്തി പിരിച്ചുവെന്ന് അന്‍വര്‍ ആരോപിച്ചു. കരാറുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അന്‍വര്‍ അവകാശപ്പെട്ടു.

”ഇവയൊക്കെ പുറത്തുവിട്ടാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. എന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വി.ഡി സതീശന്‍ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടന്‍ ഷൗക്കത്ത് ആയാലും തലയില്‍ മുണ്ടിട്ട് നിലമ്പൂരില്‍നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു വാണിങ് ആയി പറയുകയാണ്. ഒരു പരിധികഴിഞ്ഞാല്‍ പ്രതിരോധിക്കേണ്ടിവരും…” അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്നെ വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്ന് അന്‍വര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കറിവേപ്പില പരാമര്‍ശത്തിനും അദ്ദേഹം മറുപടി പറഞ്ഞു. തന്നെ യുഡിഎഫ് കറിവേപ്പിലയാക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ ആര് വിവരം നല്‍കിയെന്ന് അദ്ദേഹം ചോദിച്ചു. തന്നെ മുന്നണിയില്‍ എടുത്താല്‍ പറവൂരില്‍ തോല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വി.ഡി. സതീശനെ ദൂതന്‍ അറിയിച്ചു. അതുകൊണ്ടാണ് തന്നെ മുന്നണിയില്‍ എടുക്കാത്തതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Nilambur By election PV Anwar challenges cong-cpm

Share Email
LATEST
Top