ഹൂസ്റ്റണ്‍: നിലവില്‍ ക്രിമിനല്‍ കുറ്റം ആരോപിക്കപ്പട്ട കെ പി ജോര്‍ജിനെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്വാഗതം ഇല്ലെന്ന് ടെക്‌സസ് കണ്‍സര്‍വേറ്റീവ് ഫോറം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗത്വം അവകാശപ്പെടുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയുടെ പ്രഖ്യാപനത്തെ ടെക്‌സസ് കണ്‍സര്‍വേറ്റീവ് ഫോറം ശക്തമായി അപലപിച്ചു. നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്ന ജോര്‍ജ്, റിപ്പബ്ലിക്കന്‍ ബാനറിന് പിന്നില്‍ ഒളിച്ചിരുന്ന് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്ന്ന് ചെയര്‍മാന്‍ ഡാന്‍ മാത്യൂസ്, ടോം വിരിപ്പന്‍, മാര്‍ട്ടിന്‍ ജോണ്‍ എന്നിവര്‍ ഒരു സംയുക്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഒരു ഡെമോക്രാറ്റായ ഈ ജഡ്ജി വര്‍ഷങ്ങളായി റിപ്പബ്ലിക്കന്‍മാരെ ആക്രമിക്കുകയും വംശീയ കുറ്റം പ്രചരിപ്പിക്കുകയും റിപ്പബ്ലിക്കന്‍ പ്രചാരണങ്ങളെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ റെക്കോര്‍ഡ് വിഷലിപ്തമാണ്, അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ ഞങ്ങളുടേതുമായി പൊരുത്തപ്പെടുന്നില്ല. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വ്യക്തികളെ തുടര്‍ച്ചയായി ആക്രമിക്കുകയിം, പ്രചാരണ സാമ്പത്തിക തട്ടിപ്പ്, സോഷ്യല്‍ മീഡിയയെ ആയുധമാക്കുക എന്നീ കുറ്റങ്ങള്‍ക്ക് അദ്ദേഹം അറസ്റ്റിലായി ഇപ്പോള്‍ കോടതി വിചാരണയ്ക്കായി കാത്തിരിക്കുന്നു.
വ്യക്തമായി പറയട്ടെ: ധാര്‍മ്മികതയില്ലാത്ത ആളുകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇടമില്ല. ഞങ്ങള്‍ ഉയര്‍ന്ന നിലവാരത്തില്‍ ഉറച്ചുനില്‍ക്കുന്നു. വെള്ളപൂശാന്‍ ശ്രമിക്കുന്ന അവസരവാദികള്‍ക്ക് ഞങ്ങളുടെ പാര്‍ട്ടി ഒരു അഭയസ്ഥാനമല്ല. ഈ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും പ്രതിരോധിക്കുന്നതിനും തങ്ങളുടെ സമയവും പണവും പരിശ്രമവും ത്യജിച്ച ഭൂരിഭാഗം അടിസ്ഥാന റിപ്പബ്ലിക്കന്‍മാരും – പ്രകോപിതരാണ്.
ഇന്ത്യന്‍ സമൂഹത്തിന് ഏറ്റവും വലിയ അപമാനവും നാണക്കേടും വരുത്തിവച്ച, ഭീരുവായ ഈ ഡെമോക്രാറ്റ്‌ന് ആലിംഗനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഏതൊരു റിപ്പബ്ലിക്കന്‍ നേതാവും വീണ്ടും ചിന്തിക്കണം – ഇത് ഉള്‍പ്പെടുത്തല്‍ അല്ല, ഇത് ധാര്‍മ്മികത യാണ്.
ഈ സ്വാര്‍ത്ഥതാത്പര്യമുള്ള നീക്കം നിരസിക്കാനും ശക്തമായ ഒരു സന്ദേശം അയയ്ക്കാനും ടെക്‌സസ് കണ്‍സര്‍വേറ്റീവ് ഫോറം പ്രാദേശിക, സംസ്ഥാന റിപ്പബ്ലിക്കന്‍ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ വിശ്വാസം, കുടുംബം, സ്വാതന്ത്ര്യം, മൂല്യങ്ങള്‍ എന്നിവ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ നല്ല ആളുകള്‍ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് എപ്പോഴും സ്വാഗതം ഉണ്ടാകും. ഞങ്ങളുടെ പാര്‍ട്ടി ഉത്തരവാദിത്തത്തിനും, ധാര്‍മ്മികതയ്ക്കും, സത്യത്തിനും വേണ്ടി തുടര്‍ന്നും നിലകൊള്ളും, പ്രസ്താവന ചൂണ്ടിക്കാട്ടി.
No welcome for embattled Fort bend county Judge in the Republican party