ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷം വിശദീകരിക്കാൻ അമേരിക്കയിലേക്കും റഷ്യയിലേക്കും സർവകക്ഷി സംഘത്തെ അയച്ച് പാകിസ്ഥാൻ. പാകിസ്ഥാൻ പീപ്പിൾസ് പാർടി ചെയർമാൻ ബിലാവൽ ഭൂട്ടോ നയിക്കുന്ന സംഘമാണ് ന്യൂയോർക്ക്, വാഷിങ്‌ടൺ ഡി സി, ലണ്ടൻ, ബ്രസൽസ് എന്നിവിടങ്ങൾ സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേശകൻ സയ്യിദ് താരിഖ് ഫത്തേമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റഷ്യയിലേക്ക് പോകുന്നത്.













