swayamvara
pulimoottil

25 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ, ഫിറോസ് കൊടുവള്ളിയിൽ, ജയന്തി രാജനും ഫാത്തിമ തെഹ്ലിയയും അങ്കത്തട്ടിൽ, മുനീറിന് സീറ്റില്ല

25 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്, കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ, ഫിറോസ് കൊടുവള്ളിയിൽ, ജയന്തി രാജനും ഫാത്തിമ തെഹ്ലിയയും അങ്കത്തട്ടിൽ, മുനീറിന് സീറ്റില്ല

മുസ്ലിം ലീഗ് നിയമസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്ന് ജനവിധി തേടുമ്പോൾ, ആരോഗ്യ കാരണങ്ങളാൽ മുതിർന്ന നേതാവ് എം.കെ. മുനീറിനെ ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ മുൻ മണ്ഡലമായ വേങ്ങരയിൽ കെ.എം. ഷാജി മത്സരിക്കും. വനിതാ പ്രാതിനിധ്യമായി ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിലും ജയന്തി രാജൻ കൂത്തുപറമ്പിലും കളത്തിലിറങ്ങും.

കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവും കുന്നമംഗലത്ത് റസാക്ക് മാസ്റ്ററും മഞ്ചേരിയിൽ റഹ്മത്തുള്ളയുമാണ് സ്ഥാനാർത്ഥികൾ. തിരുവമ്പാടിയിൽ സി.കെ. കാസിം മത്സരിക്കും; മണ്ഡലം വെച്ചുമാറേണ്ടതില്ലെന്ന് ലീഗ് തീരുമാനിച്ചു. തിരൂരങ്ങാടിയിൽ അൻവർ നഹയും കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ളയും മഞ്ചേശ്വരത്ത് എ.കെ.എം. അഷ്റഫും ജനവിധി തേടും.

മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, കളമശ്ശേരിയിൽ വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരും പട്ടികയിലുണ്ട്. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. കൊടുവള്ളിയിൽ പി.കെ. ഫിറോസാണ് ലീഗ് പ്രതിനിധി.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍

  1. മഞ്ചേശ്വരം – എ കെ എം അഷറഫ്
  2. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
  3. അഴിക്കോട് – കരീം ചേലേരി
  4. കൂത്തുപറമ്പ് – ജയന്തി രാജൻ
  5. കുറ്റിയാടി – പാറക്കൽ അബ്ദുള്ള
  6. പേരാമ്പ്ര – ഫാത്തിമ തഹലിയ
  7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
  8. കൊടുവള്ളി – പി കെ ഫിറോസ്
  9. കുന്നമംഗലം – റസാക്ക് മാസ്റ്റർ
  10. കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
  11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം
  12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി
  13. മഞ്ചേരി- അഡ്വ. റഹ്മത്തുള്ള
  14. ഏറനാട് – പി കെ ബഷീർ
  15. മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
  16. മങ്കട – മഞ്ഞളാം കുഴി അലി
  17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം
  18. വേങ്ങര – കെ എം ഷാജി
  19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
  20. തിരൂർ – കുറുക്കോളി മൊയ്ത‌ീൻ
  21. താനൂർ – പി കെ നവാസ്
  22. തിരൂരങ്ങാടി – പി എം എ സമീർ
  23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ
  24. ഗുരുവായൂർ – സി എച്ച് റഷീദ്
  25. കളമശ്ശേരി – അഡ്വ. വി ഇ അബ്ദുൾ ഗഫൂർ

Share Email
LATEST excelnclexrn
More Articles
Top