പെരമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹര്‍ജി തള്ളാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

പെരമ്പൂര്‍ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹര്‍ജി തള്ളാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി
Share Email

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി, തമിഴക വെട്രി കഴകം (ടിവികെ) നേതാവ് സി. ജോസഫ് വിജയ്‌യുടെ പെരമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത ഹര്‍ജി തള്ളണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിച്ചു. ജസ്റ്റിസ് വി. ലക്ഷ്മിനാരായണനാണ് വിജയ്‌യുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന അപേക്ഷ നിരസിച്ച് ഉത്തരവിട്ടത്.സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്നും വോട്ടര്‍മാരെ അനാവശ്യമായി സ്വാധീനിച്ചെന്നും ആരോപിച്ചാണ് തിരഞ്ഞെടുപ്പ് ഹര്‍ജി സമര്‍പ്പിച്ചത്. വിജയിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പെരമ്പൂര്‍ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശ് ആണ് വിജയ്യുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനാ വേളയില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ സാധിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെ ഈ വിഷയം ഉന്നയിക്കാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, 650 കോടി രൂപയില്‍ കൂടുതല്‍ ആസ്തിയുള്ള ഒരാള്‍ക്ക് വോട്ട് ചെയ്യാതിരിക്കാന്‍ ഏതെങ്കിലും വോട്ടര്‍ ആഗ്രഹിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നും അത് തള്ളണമെന്ന വിജയ്യുടെ അഭിഭാഷകന്റെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.

Madras High Court says petition challenging Perambur election victory cannot be dismissed

Share Email
LATEST excelnclexrn
Top