വാഷിങ്ടണ്‍: എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹുവാങിനെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടെന്നും അദ്ദേഹം ട്രംപ് പറഞ്ഞു. ഹുവാങിനെ വീണ്ടും കമ്പനിയുടെ തലപ്പത്ത് എത്തിക്കാന്‍ തന്റെ ഭരണകൂടം നടത്തിയ ഇടപെടലിനെ വലിയ നേട്ടമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഹുവാങിനെതിരെ സമഗ്രമായ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെന്ന ചോദ്യത്തിന്, തനിക്ക് ലഭിച്ചിട്ടുള്ള വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി.
ഹുവാങിനെ തിരിച്ചെത്തിക്കുന്നതിനായി താനും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരും രഹസ്യമായി ഇടപെട്ടിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തി. ഒരു പ്രമുഖ കമ്പനിയുടെ ആഭ്യന്തര തീരുമാനത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത് അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. കമ്പനിയുടെ അവസ്ഥയും ഓഹരിവിലയിലെ ഇടിവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹുവാങ് തിരിച്ചെത്തുന്നത് നല്ലതാണെന്ന് തോന്നിയതെന്നും രാജ്യത്തിനും ലോകത്തിനും വേണ്ടി വലിയൊരു കാര്യമാണ് ചെയ്തതെന്നും ട്രംപ് പറഞ്ഞു. തിരിച്ചെത്താനുള്ള തീരുമാനത്തില്‍ ഹുവാങ് ഏറെ സന്തോഷവാനാണെന്നും അദ്ദേഹം അതിനെ തന്റെ ‘രണ്ടാം ഊഴം’ എന്നാണ് വിശേഷിപ്പിച്ചതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തിരിച്ചുവരവ് പ്രഖ്യാപിച്ചതിനുശേഷം ഹുവാങുമായി സംസാരിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ആദ്യം ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ പിന്നീട് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ തിരിച്ചെത്തുന്നതില്‍ വലിയ സന്തോഷത്തിലായിരുന്നുവെന്ന് പറഞ്ഞു.
Trump says Jensen is not a threat to national security
















