താങ്ക്‌സ്ഗിവിങ് പോരാട്ടത്തില്‍ ബെയേഴ്‌സിന് 3935 ജയം; കേലബ് വില്യംസ് മത്സരത്തിലെ എംവിപി

താങ്ക്‌സ്ഗിവിങ് പോരാട്ടത്തില്‍ ബെയേഴ്‌സിന് 3935 ജയം; കേലബ് വില്യംസ് മത്സരത്തിലെ എംവിപി

അനില്‍ മറ്റത്തിക്കുന്നേല്‍

ഡിട്രോയിറ്റ്: താങ്ക്‌സ്ഗിവിങ് ദിനത്തിലെ എന്‍എഫ്എല്‍ മത്സരത്തില്‍ ഡിട്രോയിറ്റ്‌ലയണ്‍സിനെ 3935ന് തോല്‍പ്പിച്ച് ചിക്കാഗോ ബെയേഴ്‌സ് എന്‍എഫ്സി നോര്‍ത്തില്‍ഒറ്റയ്ക്ക് ഒന്നാമതെത്തി. ഡിട്രോയിറ്റിലെ ഫോഡ് ഫീല്‍ഡില്‍ മത്സരം അവസാനിക്കാന്‍മൂന്ന് സെക്കന്‍ഡ് മാത്രം ശേഷിക്കെ, കേലബ് വില്യംസിന്റെ ആറു യാര്‍ഡ് പാസ്‌സ്വീകരിച്ച് റോം ഒഡുന്‍സെ വിജയ ടച്ച്ഡൗണ്‍ നേടി. അതോടെയാണ് ചിക്കാഗോമത്സരത്തില്‍ ആദ്യമായി മുന്നിലെത്തിയത്.

ബെയേഴ്‌സ് ക്വാര്‍ട്ടര്‍ബാക്ക് കേലബ് വില്യംസിനെ മത്സരത്തിലെ ‘മാഡന്‍താങ്ക്‌സ്ഗിവിങ് എംവിപി’യായി തിരഞ്ഞെടുത്തു. 44 പാസ് ശ്രമങ്ങളില്‍ 30 എണ്ണംപൂര്‍ത്തിയാക്കിയ വില്യംസ് 345 പാസിങ് യാര്‍ഡും രണ്ട് ടച്ച്ഡൗണ്‍ പാസുകളുംനേടി. രണ്ടും ഒഡുന്‍സെയ്ക്കായിരുന്നു.

അവസാന ക്വാര്‍ട്ടറില്‍ 11 പോയിന്റിന് പിന്നിലായിരുന്ന ബെയേഴ്‌സ്, ഒഡുന്‍സെയുടെ41 യാര്‍ഡ് ടച്ച്ഡൗണിനും വില്യംസിന്റെ രണ്ട് പോയിന്റ് കണ്‍വേര്‍ഷനും പിന്നാലെലീഡ് മൂന്ന് പോയിന്റായി കുറച്ചു. 2 മിനിറ്റ് 17 സെക്കന്‍ഡ് ശേഷിക്കെഡിട്രോയിറ്റിന്റെ നാലാം ഡൗണ്‍ ശ്രമം ചിക്കാഗോ പ്രതിരോധം തടഞ്ഞു. പന്ത്തിരിച്ചുകിട്ടിയ ബെയേഴ്‌സ് അവസാന മുന്നേറ്റത്തില്‍ വിജയം നേടി.

തുടര്‍ച്ചയായ ആറാം ജയത്തോടെ ചിക്കാഗോയുടെ സീസണ്‍ റെക്കോര്‍ഡ് 92 ആയി.ഡിട്രോയിറ്റ് 83ലേക്ക് താഴ്ന്നു.

Bears secure 39-35 victory in Thanksgiving clash; Caleb Williams named game MVP

Share Email
LATEST excelnclexrn
More Articles
Top