ഡാളസ് വിമണ്‍സ് മിനിസ്ട്രി ‘രാജറാണി’ ചെണ്ടമേളം അരങ്ങേറ്റം കുറിച്ചു

ഡാളസ് വിമണ്‍സ് മിനിസ്ട്രി ‘രാജറാണി’ ചെണ്ടമേളം അരങ്ങേറ്റം കുറിച്ചു

ഡാളസ് ക്രിസ്തുരാജന്‍ ക്‌നാനായ കത്തോലിക്ക ഇടവക വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നിരന്തരമായ പരിശ്രമത്തിന് ശേഷം ആദ്യമായി ഒരു വനിതചെണ്ടമേളം ടിം ക്രിസ്തുരാജന്റെ തിരുന്നാളിനോട് അനുബന്ധിച്ച് അരങ്ങേറ്റം കുറിച്ചു.ഇരുപതോളം അമ്മമാര്‍ ഇതിനായി അണിചേരുന്നു.

അമ്പാട്ട് ജിനുമോന്‍ ആശാനായി അമ്മമാര്‍ക്ക് പരിശീലനം നല്‍കി.വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏറെക്കാലത്തെ പരിശിലനത്തിന് ശേഷം ക്രിസ്തുരാജന്റെ രാജത്വത്തിരുന്നാളില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അമ്മമാര്‍.അവരുടെ തളരാത്ത പരിശ്രമത്തെ വിമണ്‍സ് മിനിസ്ട്രി പ്രസിഡന്റ് സില്‍വി നടക്കുഴയ്ക്കല്‍ വികാരി ഫാ.ബിന്‍സ് ചേത്തലില്‍ എന്നിവര്‍ അഭിനന്ദിച്ചു.

വാര്‍ത്ത: ജോകുട്ടി മേലേടത്ത് (പി ആര്‍ ഒ)

Dallas Women’s Ministry’s ‘Rajarani’ Chenda Melam Makes Its Debut

Share Email
LATEST excelnclexrn
More Articles
Top