സജു വര്‍ഗീസ് (MAP PRO )
ഫിലഡല്‍ഫിയ:ജനപങ്കാളിത്തത്തിന്റെ കരുത്തും പ്രവര്‍ത്തനമികവിന്റെ മികവും കൊണ്ട് എന്നും മുന്‍നിരയില്‍ തിളങ്ങുന്ന, അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും വിപുലവുമായ മലയാളി സംഘടനകളിലൊന്നായി, മലയാളികളുടെ ഹൃദയത്തില്‍ സവിശേഷമായ ഇടം നേടിയ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (MAP)-യുടെ പ്രയാണത്തിന് പുതിയ ഉണര്‍വും നവചൈതന്യവും പകരാന്‍, പ്രതീക്ഷകളുടെയും മുന്നേറ്റത്തിന്റെയും പുതുവസന്തമായി 2027-ലെ കരുത്തുറ്റ നേതൃത്വനിര അണിനിരക്കുന്നു!
പ്രസിഡന്റ് -ബിനു ജോസഫ്
മാപ്പിന്റെ 2027-ലെ പ്രസിഡന്റായി ബിനു ജോസഫ് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സാഹോദര്യനഗരമായ ഫിലാഡല്‍ഫിയയിലെ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായ ബിനു ജോസഫ് മികച്ച സംഘാടകനെന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
മാപ്പ് കമ്മിറ്റി അംഗം, തുടര്‍ച്ചയായി നാലുവര്‍ഷം പ്രോഗ്രാം കോര്‍ഡിനേറ്റര്‍, 2020-2022 കാലഘട്ടത്തില്‍ ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗം, ഇലക്ഷന് കമ്മീഷന് അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ കാലത്ത്, ‘കരുതലാണ് കരുത്ത്, നമുക്ക് ഒന്നിച്ച് നേരിടാം’ എന്ന ആപ്തവാക്യവുമായി മാപ്പ് സംഘടിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചു. ലോകം പകച്ചുനിന്ന പ്രതിസന്ധിഘട്ടത്തില്‍, അമേരിക്കയിലെ മലയാളി സംഘടനകളില്‍ ആദ്യമായി മാപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് വാക്സിനേഷന് ക്ലിനിക്ക് സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതില്‍ ബിനുവിന്റെ നിസ്വാര്‍ത്ഥ സേവനം നിര്‍ണായകമായിരുന്നു.
എക്യുമെനിക്കല്‍ ചര്‍ച്ചസ് ഓഫ് പെന്‍സില്‍വാനിയയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും നിരവധി തവണ സ്തുത്യര്‍ഹമായ നേതൃത്വം കാഴ്ചവച്ചു. മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അസംബ്ലി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഘടനകളുടെ സംഘടനയായ ഫോമയില്‍ സജീവ സാന്നിധ്യമാണ് ബിനു ജോസഫ്. ഫോമയുടെ ചരിത്രത്തിലെ ആദ്യ യംഗ് പ്രൊഫഷണല്‍ സമ്മിറ്റിന്റെ വിജയശില്പികളില് ഒരാളായ അദ്ദേഹം, 2014-ലെ ഫിലാഡല്‍ഫിയ കണ്‍വെന്‍ഷനില്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും വിവിധ കമ്മിറ്റികളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഫോമ നാഷണല്‍ കമ്മിറ്റി അംഗമായും 2016-2018 കാലഘട്ടത്തില്‍ ഔദ്യോഗിക വെബ്സൈറ്റ് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 2018-ലെ ഷിക്കാഗോ കണ്‍വെന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഏകോപിപ്പിക്കുന്നതിലും വിജയകരമായ നടത്തിപ്പിലും നിര്‍ണായക പങ്കുവഹിച്ചു. നിലവില്‍ (2023-2027) ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.
ഐ.ടി. പ്രൊഫഷണലായ ബിനു, ഭാര്യ ബിന്ദു ജോസഫ്, മകന് ഡോ. ആരന് ജോസഫ് (DPT), മകള്‍ അലീസ ജോസഫ് എന്നിവര്‍ക്കൊപ്പം വാര്‍മിന്‍സ്റ്ററില്‍ താമസിക്കുന്നു.
ജനറല്‍ സെക്രട്ടറി-ഫെയ്ത്ത് മരിയ എല്‍ദോ
പെന്‍സില്‍വാനിയയിലെ ഡ്രെക്സല്‍ യൂണിവേഴ്സിറ്റിയിലെ ലെബോ കോളേജ് ഓഫ് ബിസിനസില്‍ ബിസിനസ് അനലിറ്റിക്സ്, മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നീ രണ്ട് വിഷയങ്ങളില്‍ ബിരുദപഠനം നടത്തുന്ന ഫെയ്ത്ത് മരിയ എല്‍ഡോ വിദ്യാഭ്യാസ, തൊഴില്‍, സാമൂഹിക, കലാ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചുവരുന്നു. 2028 ജൂണില്‍ പഠനം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഡ്രെക്സല്‍ യൂണിവേഴ്സിറ്റിയില്‍ പിയര്‍ ലീഡറായും സ്റ്റുഡന്റ് അഡൈ്വസറി ബോര്‍ഡ് അംഗമായും പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത്, ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയയില്‍ (CHOP) ഡിജിറ്റല്‍ ഹെല്‍ത്ത് വിഭാഗത്തില്‍ ക്ലിനിക്കല്‍ അനലിസ്റ്റ് കോ-ഓപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഭാ-സാമൂഹിക രംഗങ്ങളിലും സജീവമായ ഫെയ്ത്ത് EFICP ഓഡിറ്ററായും മുന്‍ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. MAP-ല്‍ IT & Education Youth Chairperson, Youth Chairperson എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ നിലവില്‍ FOKANA National Youth Member കൂടിയാണ്. IOC-യില്‍ IT Chairperson ഉള്‍പ്പെടെ വിവിധ സംഘടനകളിലും നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നു.
പഠനത്തോടൊപ്പം സഭാ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍, യുവജന നേതൃത്വം, കലാരംഗം എന്നിവയില്‍ ഒരുപോലെ സജീവമായ ഫെയ്ത്ത് മരിയ എല്‍ദോയുടെ നേട്ടങ്ങള്‍ മലയാളി സമൂഹത്തിന് അഭിമാനകരമാണ്.
ട്രഷറര്‍-ജോണ്സണ് മാത്യു
മലയാളി അസോസിയേഷന്റെ പുതിയ ട്രഷററായി ജോണ്സണ് മാത്യു
ഫിലാഡല്‍ഫിയയിലെ മലയാളികള്‍ക്ക് സുപരിചിതനായ ജോണ്സണ് മാത്യു മലയാളി അസോസിയേഷന്റെ പുതിയ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമായ അദ്ദേഹം മുന്‍പ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍, BOT,സ്പോര്‍ട്സ് സെക്രട്ടറി, ലൈബ്രേറിയന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. സംഘടനയില്‍ ഏറ്റവും കൂടുതല്‍ തവണ ട്രഷറര്‍ പദവി അലങ്കരിച്ചിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് ജോണ്സണ് മാത്യു.
സഭാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ അദ്ദേഹം ബെഥേല്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഘടനാ പ്രവര്‍ത്തനങ്ങളിലും സഭാ-സാമൂഹിക രംഗങ്ങളിലും ദീര്‍ഘകാലത്തെ പ്രവര്‍ത്തനപരിചയമുള്ള ജോണ്സണ് മാത്യുവിന്റെ പുതിയ ഉത്തരവാദിത്വത്തിന് ഫിലാഡല്‍ഫിയ മലയാളി സമൂഹത്തിന്റെ ആശംസകള്‍.
2027 ലെ മാപ്പിന്റെ മറ്റു ഭാരവാഹികള്‍
വൈസ് പ്രസിഡന്റ് -ലിബിന് കുര്യന്
സെക്രട്ടറി – അഷിത ശ്രീജിത്ത്
അക്കൗണ്ടന്റ് -ലിജോ ജോര്‍ജ്
BOT അംഗങ്ങള്‍
1.ശാലു പുന്നൂസ്.
2.അലക്സ് അലക്സാണ്ടര്‍
3.സാബു സക്കറിയ
4.ശ്രീജിത്ത് കോമത്ത്
2027 ചെയര്‍പേഴ്സണ്‍സ്
- ആര്‍ട്ട് ചെയര്‍പേഴ്സണ്‍ -ഷിബു കുരുവിള.
- സ്പോര്‍ട്സ് ചെയര്‍പേഴ്സണ്‍-സിജോ ജോര്‍ജ്.
3.യൂത്ത് ചെയര്‍ പേഴ്സണ്‍-ആക്കോസ് മെന്ടു ലാല്‍. - പി ആര് ഒ ചെയര്‍പേഴ്സണ്‍ -റോജിഷ് സാം സാമുവല്‍
- ഐ ടി ചെയര്‍പേഴ്സണ്‍- അനൂപ് ജോര്‍ജ്
- മാപ്പ് ഐസിസി ചെയര്‍പേഴ്സണ്‍- ഫിലിപ്പ് ജോണ്‍
- ചാരിറ്റി ആന്‍ഡ് കമ്മ്യൂണിറ്റി ചെയര്‍പേഴ്സണ്‍ -ജോസഫ് കുരുവിള
- ലൈബ്രറി ചെയര്‍പേഴ്സണ്‍ -മാത്യു ജോര്‍ജ്
- ഫണ്ട് റൈസിങ് ചെയര്‍പേഴ്സണ്‍-എല്‍ദോ വര്‍ഗീസ്
- മെമ്പര്‍ഷിപ്പ് ചെയര്‍പേഴ്സണ്‍-ജേക്കബ് ടി സാമുവല്‍
- വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍- ദീപ തോമസ്
കമ്മിറ്റി മെമ്പേഴ്സ്
1.ജെയിംസ് പീറ്റര്‍.
2.ലിസി തോമസ്
3.ജോണ്‍ സാമുവല്‍
4.തോമസ് ചാണ്ടി
5.കോശി ജോര്‍ജ്
6.ബെന്‍സണ്‍ വി പണിക്കര്‍
7.ജോണ്‍ ഫിലിപ്പ്
8.ഷാജി സാമുവല്‍
9.മാര്‍ഷല്‍ വര്‍ഗീസ്
10.സോബി ഇട്ടി
11.തോമസ്കുട്ടി വര്‍ഗീസ്
12.സജി വര്‍ഗീസ്
13.സോയ നായര്‍
14.അനൂ സ്കറിയ
15.സ്റ്റാന്‍ലി ജോണ്‍
16.റോയി വര്‍ഗീസ്
എക്സ് ഒഫീഷ്യല്‍ -കൊച്ചുമോന് വയലത്ത്
സംഘടനയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, ഐക്യത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും പ്രവര്‍ത്തനമികവിന്റെയും പുതിയ അധ്യായം രചിക്കാന്‍ ഈ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് കൊച്ചുമോന് വയലത്ത് ആശംസിച്ചു.
New leadership to strengthen MAPP’s progress: A fresh spring of hope
















