പ്രസാദ് തീയാടിക്കല്‍
ഡാളസ് : ഇന്ത്യന്‍ കരസേനയില്‍ മേജറായി സേവനമനുഷ്ഠിച്ച കൊല്ലം ചിറ്റുമല സ്വദേശി ജോണ്‍ തോബിയാസ് ഫെര്‍ണാണ്ടസ്(84)ഡാളസില്‍ അന്തരിച്ചു. ഡിസംബര്‍ ഒന്നിന് ചൊവ്വാഴ്ച ഡാളസില്‍ പൊതുദര്‍ശനം നടക്കും. ഡിസംബര്‍ രണ്ടിന് ബുധനാഴ്ച രാവിലെ 11 മണിക്ക് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ മെട്രോ ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷയും ഉച്ചയ്ക്ക് ഒരു മണിക്ക് ഡാളസിലെ ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും.
ഭാര്യ : ബേബി കുര്യന്‍. മക്കള്‍ : ഡോ. ആശ രാജു – രാജു ഡാനിയേല്‍, സറീന – അനില്‍ മരിയദാസ്, ടോബി ജോണ്‍ – ഫീബി ജോണ്‍.
കൊച്ചുമക്കള്‍ : ഡോ. അനു മേരി രാജു, ജോനാഥന്‍ അനില്‍, ജെന്നിഫര്‍ അനില്‍, അബിഗെയ്ല്‍, ജെറമിയ.
പൊതുദര്‍ശനം ന്മ ഡിസംബര്‍ 1, ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ. Golden Gate Funeral Home, 4155 S R. L. Thornton Fwy, Dallas, TX 75224. ഈ സമയത്തിനിടെ സൗകര്യാനുസരണം എത്തി അന്തിമോപചാരം അര്‍പ്പിക്കാം. ഔപചാരിക ശുശ്രൂഷ ഉണ്ടായിരിക്കില്ല.
സംസ്‌കാര ശുശ്രൂഷ ന്മ ഡിസംബര്‍ 2, ബുധനാഴ്ച രാവിലെ 11:00 മണിക്ക്. METRO Church, 13930 Distribution Way, Farmers Branch, TX 75234.
സംസ്‌കാരം ന്മ ഉച്ചയ്ക്ക് 1:00 മണിക്ക്. Forest Lawn Cemetery, 10977 Harry Hines Blvd, Dallas, TX 75220.
Major John Tobias Fernandes passed away in Dallas.
















