എല്ലാ മന്ത്രിമാരും ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് മോദി; നിര്‍ണായക കേന്ദ്രമന്ത്രിസഭായോഗം ഇന്ന്

എല്ലാ മന്ത്രിമാരും ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് മോദി; നിര്‍ണായക കേന്ദ്രമന്ത്രിസഭായോഗം ഇന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രത്യേക സമ്മേളനം ഈ മാസം 30 മുതല്‍ ചേരാന്‍ തീരുമാനിച്ചിരിക്കെ, നിര്‍ണായക കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന്. മണ്ഡല പുനര്‍ നിര്‍ണയ ബില്‍ മന്ത്രിസഭായോഗം അംഗീകരിച്ചേക്കും. അതേസമയം, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃയോഗവും ഇന്നു ചേരുന്നുണ്ട്.

നിലവില്‍ 543 ലോക്സഭ സീറ്റുകള്‍ മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ 850 ആക്കി വര്‍ധിപ്പിക്കുക, വര്‍ധിക്കുന്ന സീറ്റുകളില്‍ 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ മാറ്റം വേണമോയെന്നതില്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കും. പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം.

കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന തമിഴ്നാട്ടിലെ ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുമായി ബിജെപി നേതൃത്വം ഇതിനോടകം കൂടിയാലോചനകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലെ മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ അനുകൂലിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് ) ലോക്സഭയില്‍ 320 അംഗങ്ങളാണുള്ളത്. അതിനാല്‍ ഭരണഘടനാ ഭേദഗതി പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ആവശ്യമായി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ വിള്ളല്‍ മുതലെടുക്കാനുള്ള ശ്രമവും ബിജെപി ആരംഭിച്ചുട

Modi directs all ministers to be in Delhi; crucial Union Cabinet meeting today
Share Email
LATEST excelnclexrn
Top