‘പുടിന്‍ വന്നാല്‍ സന്തോഷം’; ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റിന് ക്ഷണവുമായി ട്രംപ്

‘പുടിന്‍ വന്നാല്‍ സന്തോഷം’; ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റിന് ക്ഷണവുമായി ട്രംപ്

വാഷിങ്ടണ്‍: അടുത്ത മാസം അമേരിക്കയില്‍ നടക്കുന്ന ജ 20 ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുടിന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമോയെന്ന് അറിയില്ലെന്നും എന്നാല്‍ വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സ്വാഗതം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. ഡിസംബര്‍ 14, 15 തീയതികളിലാണ് മയാമിയില്‍ ഉച്ചകോടി നടക്കുന്നത്. ഫ്‌ലോറിഡയിലെ ഗോള്‍ഫ് റിസോര്‍ട്ടില്‍ താങ്ക്‌സ്ഗിവിങ് ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീരുമാനം എന്റെ കൈയിലാണെങ്കില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. പുടിന് വരണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വരാം,’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം, ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ റഷ്യ ഇതുവരെ തീരുമാനമെടുത്തിട്ടി ല്ലെന്ന് റഷ്യവ്യാഴാഴ്ച വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തിയശേഷം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് റഷ്യയിലെ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തേ ണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ നിലപാടും ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പിലെ വിവിധ പ്രദേശങ്ങളോടുള്ള റഷ്യയുടെ സൈനിക ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സൈനിക നടപടികളില്‍നിന്ന് പിന്മാറാനും റഷ്യ തയ്യാറാകണമെന്ന് ട്രംപ് വ്യാഴാഴ്ച ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ യുക്രെയ്ന്‍ യുദ്ധത്തിന് വേഗത്തില്‍ പരിഹാരം കണ്ടെത്താനാകുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.

പുടിന്റെ ജി20 ഉച്ചകോടി പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ട്രംപിന്റെ ക്ഷണസന്നദ്ധത രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുകയാണ്. എന്നാല്‍ പുടിന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ റഷ്യയുടെ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല. ഡിസംബര്‍ 14, 15 തീയതികളില്‍ നടക്കുന്ന ഉച്ചകോടിയിലേക്കുള്ള റഷ്യന്‍ പ്രസിഡന്റിന്റെ യാത്ര സംബന്ധിച്ച അന്തിമ തീരുമാനത്തിനായി കാത്തിരിക്കയാണ് ലോകം.

‘Would be happy if Putin comes’; Trump invites Russian President to attend G20 summit

Share Email
LATEST excelnclexrn
Top