ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള വിദേശ കുടിയേറ്റത്തില്‍ വന്‍ ഇടിവ്. 2026 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ കണക്കനുസരിച്ച് കുടിയേറ്റംനെറ്റ് മൈഗ്രേഷന്‍ 77,000 ആയി കുറഞ്ഞു. 1997ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത് ഒരു രാജ്യത്തേക്ക് ദീര്‍ഘകാല താമസത്തിനായി എത്തുന്നവരുടെയും രാജ്യം വിട്ടുപോകുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. 2023 മാര്‍ച്ചില്‍ 9.44 ലക്ഷം എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്ന കുടിയേറ്റ നിരക്കാണ് ഇപ്പോള്‍ 92 ശതമാനത്തോളം കുറഞ്ഞത്.
വിദേശ തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും വരവിലുണ്ടായ കുറവ്, അഭയാര്‍ഥി അപേക്ഷകളുടെ ഇടിവ്, കുടിയേറ്റ നിയമങ്ങളില്‍ വന്ന നിയന്ത്രണങ്ങള്‍ എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (ഒഎന്‍എസ്) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരു രാജ്യത്തേക്ക് ദീര്‍ഘകാല താമസത്തിനായി എത്തുന്നവരുടെയും രാജ്യം വിട്ടുപോകുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. 12 മാസമോ അതിലധികമോ കാലം ബ്രിട്ടനില്‍ താമസിക്കാനെത്തുന്നവരുടെയും രാജ്യം വിടുന്നവരുടെയും കണക്കുകളാണ് പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ദീര്‍ഘകാല കുടിയേറ്റക്കാരുടെ എണ്ണം 17 ശതമാനം കുറഞ്ഞു. അതേസമയം, ബ്രിട്ടന് വിട്ടുപോയവരുടെ എണ്ണം 6.61 ലക്ഷമാണ്. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ളവരുടെ കുടിയേറ്റത്തിലുണ്ടായ കുറവാണ് പ്രധാനമായും നെറ്റ് മൈഗ്രേഷന്‍ ഇടിയാന്‍ കാരണമായത്.
കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതും ഇടിവിന് പ്രധാന കാരണമായി. വിദേശ തൊഴിലാളികള്‍ക്ക് കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം, തൊഴില്‍ വിസയ്ക്കുള്ള കുറഞ്ഞ ശമ്പളപരിധി ഉയര്‍ത്തിയത്,
വിദേശ വിദ്യാര്‍ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിലുള്ള നിയന്ത്രണം തുടങ്ങിയ നടപടികള്‍ തുടര്‍ച്ചയായ കണ്‍സര്‍വേറ്റീവ്, ലേബര്‍ സര്‍ക്കാരുകള്‍ നടപ്പാക്കിയിരുന്നു. ഇതിന്റെ ഫലമായി തൊഴില്‍ ആവശ്യത്തിനുള്ള വിദേശികളുടെ വരവ് 25 ശതമാനം കുറഞ്ഞു. 2026 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ 73,000 പേര് അഭയം തേടിയെത്തിയെന്നാണ് ഒഎന്‍എസ് കണക്ക്. അതേസമയം, കൂടുതല്‍ ബ്രിട്ടീഷ്, യൂറോപ്യന്‍ പൗരന്മാര് രാജ്യം വിടുന്നതും നെറ്റ് മൈഗ്രേഷന്‍ കുറയാന്‍ കാരണമായി. ബ്രിട്ടീഷ് പൗരന്മാരുടെ കാര്യത്തില്‍ അറ്റ കുടിയേറ്റം മൈനസ് 1.37 ലക്ഷവും യൂറോപ്യന്‍ യൂണിയന് പൗരന്മാരുടേത് മൈനസ് 45,000വുമാണ്.കുടിയേറ്റത്തിലെ ഇടിവ് ബ്രിട്ടനില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.
Is the appeal of Britain waning? Immigration to the UK has plummeted to its lowest level in three decades.
















