സൗദി അറേബ്യയില്‍ പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

സൗദി അറേബ്യയില്‍ പെട്രോളിയം റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ മേഖലയിലുള്ള പെട്രോളിയം റിഫൈനറിക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശി മരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഊര്‍ജ മന്ത്രാലയം അറിയിച്ചു.സൗദി അറേബ്യയിലെ ഏറ്റവും വലിയ റിഫൈനറിയായ  റാസ് തനൂറയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ എണ്ണശുദ്ധീകരണശാലയില്‍ തീപിടിത്തമുണ്ടായി. അഗ്നിശമന സേന ഉടന്‍ എത്തി തീ അണച്ചതിനാല്‍ വന്‍അപകടം ഒഴിവായി. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയിലെ ചില ജോലികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

സൗദിയിലെ വിമാനത്താവളങ്ങള്‍, എണ്ണപ്പാടങ്ങള്‍ , മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ ആക്രമണം ശക്തമാക്കിയിട്ടുള്ളത്.
മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അഗാധമായ അനുശോചനം അറിയിക്കുന്നതായും ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു

Share Email
LATEST excelnclexrn
Top