ടെന്നസി: 20 പേരുമായി പറന്ന ഇരട്ട എഞ്ചിൻ പ്രൊപ്പല്ലർ വിമാനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ടെന്നസി വിമാനത്താവളത്തിന് സമീപം തകർന്നുവീണു. ഡി ഹാവിലാൻഡ് കാനഡ ഡിഎച്ച്‌സി-6 ട്വിൻ ഒട്ടർ വിമാനം തുള്ളഹോമ റീജിയണൽ വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്.
നാഷ്‌വില്ലിൽ നിന്ന് ഏകദേശം 77 മൈൽ തെക്കുകിഴക്കായി ടെന്നസിയിലെ ടുള്ളഹോമയിലാണ് അപകടം നടന്നത്. അപകടത്തിൽ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഒരാളുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. രണ്ട് പേരെ ഹെലികോപ്റ്റർ വഴിയും നാല് പേരെ കര ഗതാഗതം വഴിയുമാണ് അയച്ചത്.
Plane crashes near Tennessee airport, several injured
ഡി ഹാവിലാൻഡ് കാനഡ ഡിഎച്ച്‌സി-6 ട്വിൻ ഒട്ടർ വിമാനം തുള്ളഹോമ റീജിയണൽ വിമാനത്താവളത്തിന് സമീപമാണ് തകർന്നുവീണത്.