പ്രധാനമന്ത്രി ഇന്ന് ജമ്മുവില്‍: ലോകത്തെ ഏറ്റവും ഉയരമേറിയ ആര്‍ച്ച് റെയില്‍ പാലം നാടിന് സമര്‍പ്പിക്കും

പ്രധാനമന്ത്രി ഇന്ന് ജമ്മുവില്‍: ലോകത്തെ ഏറ്റവും ഉയരമേറിയ ആര്‍ച്ച് റെയില്‍ പാലം നാടിന് സമര്‍പ്പിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജമ്മു കാശ്മീരില്‍. പഹല്‍ഹാം ഭീകരാക്രമണത്തിനു പിന്നാലെ രാജ്യം ഒറ്റക്കെട്ടായി ജമ്മുലെ ജനങ്ങള്‍ക്കായി നിലകൊണ്ടതിനിടെയുള്ള പ്രധാനമന്ത്രിയുടെ ഈ യാത്ര ഏറെ ശ്രദ്ധേയമാണ്. പാക്ക് ഭീകരതയ്‌ക്കെതിരേ ശക്തമായ പ്രതികരണം ഇന്ന് ജമ്മുവില്‍ വച്ചു തന്നെ പ്രധാനമന്ത്രി നടത്തിയേക്കും.

ലോകത്തെ ഏറ്റവും ഉയരമേറിയ ആര്‍ച്ച് റെയില്‍ പാലം ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ കേബിള്‍ നിര്‍മ്മിത പാലമെന്ന പ്രത്യേകതയും ചെനാബില്‍ പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കുന്ന പാലത്തിനുണ്ട്. ചെനാബ് റെയില്‍ പാലത്തിന് 1315 മീറ്റര്‍ നീളമാണുള്ളത്. പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 650 മീറ്റര്‍ നീളമുള്ള വയഡക്ട് ഉള്‍പ്പെടെ പാലത്തിന്റെ ആകെ നീളം 1315 മീറ്ററാണ്.

110 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടികള്‍ ഓടിക്കാവുന്ന പാലത്തിന് 120 വര്‍ഷത്തെ ആയുസാണ് പറഞ്ഞിട്ടുള്ളത് .ദക്ഷിണ കൊറിയയിലെ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, അള്‍ട്രാ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എഞ്ചിനിയറിങ് കമ്പനി, വിഎസ്എല്‍ ഇന്ത്യ എന്നിവ തമ്മിലുള്ള സംയുക്ത സംരംഭമായ മെഴ്സേഴ്സണ്‍ ചെനാബ് ബ്രിഡ്ജ് പ്രോജക്ട് അണ്ടര്‍ടേക്കിങ് ആണ് കരാര്‍ ഏറ്റെടുത്തത്. എട്ടുവര്‍ഷംകൊണ്ട് 400 ലധികം ജീവനക്കാരുടെ കഠിനപ്രയത്നത്തിന്റെ സാക്ഷാത്കാരമാണ് ചെനാബ് ആര്‍ച്ച് റെയില്‍പാലം. കശ്മീരിലെ കത്ര-ശ്രീനഗര്‍ വന്ദേ ഭാരത് ട്രെയിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും

Share Email
Top