നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ ഭേതപ്പെട്ട പോളിംഗ്. പുലര്‍ച്ചെ പെയ്ത കനത്ത മഴയേയും അവഗണിച്ച് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്ന കാഴ്ച്ചയാണ് കാണുന്നത്. പോളിംഗ് ആരംഭിച്ച് ആദ്യ രണ്ടു മണിക്കൂര്‍ ആയപ്പോള്‍ എട്ടു ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തതായാണ് അനൗദ്യോഗീക കണക്ക്. തുടര്‍ച്ചയായ മഴ പോലിംഗിനെ ബാധിക്കുമോ എന്ന ആശങ്കയും സ്ഥാനാര്‍ഥികള്‍ക്കും മുന്നണികള്‍ക്കുമുണ്ട്.
രാവിലെ തന്നെ സ്്ഥാനാര്‍ഥികള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ 184-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. ഇടതു സ്ഥാനാര്‍ഥി എം സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തി.രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിങ്. 7787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടര്‍മാരുണ്ട്.
263 പോളിംബൂത്തുകളാണ് മണ്ഡലത്തില്‍ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്‌ന സാധ്യത ബൂത്തുകളും ഉള്‍പ്പെടുന്നു. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16-ന് പൂര്‍ത്തിയായിരുന്നു.ഇത്തചവണ നിലമ്പൂരില്‍ നിന്നും പത്തു സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്) എം സ്വരാജ്, (എല്‍ഡിഎഫ്) അഡ്വ. മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) ,അഡ്വ. സാദിഖ് നടുത്തൊടി (എസ്ഡിപിഐ) പി വി അന്‍വര്‍ (സ്വതന്ത്രന്‍) എന്‍ ജയരാജന്‍ (സ്വത.) പി രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വത.) വിജയന്‍ (സ്വത.) സതീഷ് കുമാര്‍ ജി (സ്വത.) ഹരിനാരായണന്‍ (സ്വത.). എന്നിവരാണ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍.ഈ മാസം 23 നാണ് വോട്ടെണ്ണല്‍.
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം.പി വി അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്.
Polling in Nilambur was hectic in the first hours: