തയാറെടുപ്പുകള്‍ പൂര്‍ത്തിയായി:ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട ആക്‌സിയോം-നാല് ബഹികാശ ദൗത്യം നാളെ

തയാറെടുപ്പുകള്‍ പൂര്‍ത്തിയായി:ശുഭാന്‍ഷു ശുക്ല ഉള്‍പ്പെട്ട ആക്‌സിയോം-നാല് ബഹികാശ ദൗത്യം നാളെ

ഫ്‌ളോറിഡ: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ തന്റെ പേരു കൂടി തങ്ക ലിപികളാല്‍ എഴുതിച്ചേര്‍ക്കാന്‍ തയാറായി ശുഭാന്‍ഷു ശുക്ല. ശുഭാന്‍ഷു ഉള്‍പ്പെടെയുള്ള  നാലംഗ സംഘത്തിന്റെ ആക്സിയോം-4 ദൗത്യത്തിനായി നടത്തിയ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ വിജയകരമായി അവസാനിച്ചു. സാങ്കേതിക പരിശോധനകള്‍ എല്ലാം  വിജയകരമായതിനെത്തുടര്‍ന്ന്, ജൂണ്‍ 10-ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:55-നാണ് ഭൂമിയില്‍ നിന്ന് പേടകം കുതിച്ചുയരും.  
ഡ്രാഗണ്‍ ബഹിരാകാശ പേടകവും ഫാല്‍ക്കണ്‍ 9 റോക്കറ്റും ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഈ ദൗത്യം നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയരുക. 28 മണിക്കൂറുകള്‍ക്കുള്ളില്‍, ദൗത്യക്കാര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍  ഡോക്ക് ചെയ്യും.
1984-ല്‍ രാകേഷ് ശര്‍മ്മ യാത്ര ചെയ്തതിന് ശേഷം, ആദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ദൗത്യമെന്ന പ്രത്യേകതയുമിതിനുണ്ട്.  ശുക്ലയ്‌ക്കൊപ്പം അമേരിക്കന്‍ സഞ്ചാരി പെഗ്ഗി വിറ്റ്സണ്‍, ഹംഗറിയിലെ ടിബോര്‍ കാപു, പോളണ്ടിലെ സ്ലോാഷ് ഉസ്നാന്‍സ്‌കി എന്നിവരാണ് സംഘത്തിലുള്ളത്.
നാലംഗ സംഘം  60-ലധികം ഗവേഷണങ്ങള്‍ നടത്തും  മനുഷ്യാരോഗ്യം, പ്രകൃതിവിഷയക നിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായുള്ള ഗവേഷണം. 31 രാജ്യങ്ങളുടെ പങ്കാളിത്തം ഈ ദൗത്യത്തിന് ആഗോള പ്രസക്തിയേകുന്നു.

Share Email
LATEST
More Articles
Top