അമേരിക്കയില്‍ ഫുട്‌ബോള്‍ ലോകകപ്പിന് സുരക്ഷ ഒരുക്കാന്‍ ഖത്തറും

അമേരിക്കയില്‍ ഫുട്‌ബോള്‍ ലോകകപ്പിന് സുരക്ഷ ഒരുക്കാന്‍ ഖത്തറും

ദോഹ: അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് സുരക്ഷ ഒരുക്കാനായി കഴിഞ്ഞ ലോകകപ്പ് ആതിഥേയരായിരുന്ന ഖത്തറും. അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായി 2026-ല്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനാണ് ഖത്തറിന്റെ സുരക്ഷാ കരം സഹായം നല്കുക. സുരക്ഷാ സഹകരണം സംബന്ധിച്ച് ഖത്തറും അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെ സ്റ്റിഗേഷനും (എഫ്.ബി.ഐ) തമ്മിലുള്ള ധാരണാപത്രത്തിന്റെ കരടിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. ഖത്തറിന്റെ ആഭ്യ ന്തര സുരക്ഷ വിഭാഗമായ ലഖ്വിയയും, യു. എസിന്റെ സുരക്ഷ ഏജന്‍സിയായ എഫ്. ബി.ഐയും ചേര്‍ന്ന് സുരക്ഷ മേഖലയില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ചാണ് നിര്‍ദേശം.


ഫുട്‌ബോള്‍ ലോകകപ്പിലെ മികച്ച സംഘാടനത്തിനു പിന്നാലെ 2024 പാരിസ് ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഖത്തര്‍ സുരക്ഷ ഒരുക്കിയിരുന്നു.

Qatar to provide security for the Football World Cup in the United States
Share Email
Top