വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയെ വിവാഹം കഴിച്ച റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം കഴിഞ്ഞ ദിവസം പങ്കുവെച്ച കുടിയേറ്റ വിരുദ്ധ പോസ്റ്റിനെതിരേ രൂക്ഷ വിമര്‍ശനം. ലോസ് ഏഞ്ചല്‍സില്‍ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടിക്കെതിരേ പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തില്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രാന്‍ഡന്‍ ഗില്‍ പങ്കുവെച്ച പോസ്റ്റാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുള്ളത്. കുടിയേറ്റമാണ് കാലിഫോര്‍ണിയയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നു പറഞ്ഞു തുടങ്ങുന്നതാണ് പോസ്റ്റ്.
കുടിയേറ്റം മൂലം അമേരിക്കയെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മാറിയെന്നു സൂചിപ്പിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ 1960-കളിലെ മനോഹരമായ ഒരു കടല്‍ത്തീര ദൃശ്യവും, രണ്ടാമത്തെ ചിത്രത്തില്‍ ലോസ് ഏഞ്ചലസിലെ കലാപത്തിന്റെ ചിത്രവുമാണ് കാണിച്ചിട്ടുള്ളത്.
ഈ പോസ്റ്റിനുള്ള കമന്റിലാണ് രൂക്ഷ വിമര്‍ശനങ്ങള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്.
ഗില്ലിന്റെ ഭാര്യ ഇന്ത്യന്‍ വംശജയായ ഡാനിയേല്‍ ഡിസൂസയാണെന്നും ഇക്കാര്യം മറന്നാണോ ഇത്തരം പോസ്റ്റുകള്‍ ഇടുന്നതെന്നാണോ എന്നായിരുന്നു ചിലരു
ചോദ്യം. നിങ്ങളുടെ ഭാര്യ ഒരു രണ്ടാം തലമുറ കുടിയേറ്റക്കാരി എന്നായിരുന്നു മറ്റൊരു കമന്റ്. ‘നിങ്ങളുടെ ഭാര്യ ഒന്നാം തലമുറ കുടിയേറ്റക്കാരിയാണ്, നിങ്ങളുടെ ഭാര്യാപിതാവ് ഇന്ത്യയില്‍ നിന്നുള്ള ഒരു കുടിയേറ്റക്കാരനാണ്, അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയും എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.