ബാംഗളൂരില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആഘോഷം ദുരന്തമായി മാറി, തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബാംഗളൂരില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആഘോഷം ദുരന്തമായി മാറി, തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബംഗളൂരു:  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷം ദുരന്തമായി മാറി. തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപ്പേരെ ഗുരുതരാവസ്ഥയില്‍ നഗരത്തിലെ പല ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബാംഗളൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തിയ സ്വീകര ചടങ്ങിലാണ് ദുരന്തം സംഭവിച്ചത്. സ്റ്റേഡിയത്തിലേയ്ക്ക് ഇരച്ചുകയറാന്‍ ജനങ്ങള്‍ ശ്രമിച്ചതാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്.

പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ നിരവധിപ്പേരുടെ പേരുടെ നില ഗുരുതരമാണ്

അപകട സാധ്യത മുന്നില്‍ കണ്ട് പൊലീസ് ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരിപാടി നടത്താന്‍ തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്.
അപകടമുണ്ടായതിന് പിന്നാലെ സ്റ്റേഡിയത്തില്‍  നിന്ന് മടങ്ങാനായി ജനങ്ങള്‍ ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Share Email
Top