ഷേക്ക് ഹസീനയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി

ഷേക്ക് ഹസീനയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി

ധാക്ക: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയ്‌ക്കെതിരേ കൊലക്കുറ്റം ചുമത്തി. കൂട്ടക്കൊല ഉള്‍പ്പെടെ ചുമത്തി ബംഗ്ലാദേശ് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണലാണ് പ്രതി ചേര്‍ത്തത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഹസീന പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് കേസ്. ഇതില്‍ ഹസീനയെ കൂടാതെ മുന്‍ ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാന്‍ കമാല്‍, ഐജിയായിരുന്ന ചൗധരി അബ്ദുല്ല അല്‍ മാമന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് ചുമത്തിയിട്ടുളളത്.

ബംഗ്ലാദേശിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് കേസിന്റെ വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്തത്. കോടതി നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ് അജ്ഞാതര്‍ ഗേറ്റിനു മുന്‍പ് ബോംബ് എറിഞ്ഞത് ആശങ്കയ്ക്കും ഇടയാക്കി.

Share Email
LATEST
More Articles
Top