ദോഹ: കെനിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘത്തിലെ ആറുപേര്‍ മരിച്ചു. ഖത്തറില്‍ നിന്നും വിനോദസഞ്ചാരത്തിനു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ എന്ന സ്ഥലത്ത് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞാണ് അപകടം.
അതിശക്തമായ മഴയില്‍ ഇവര്‍ സഞ്ചരിച്ച ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചതായി ന്യാന്‍ഡറുവ കൗണ്ടി കമ്മീഷ്ണര്‍അബ്ദ്ലിസാക്ക് ജര്‍ദേസ വ്യക്തമാക്കി.
അപകടത്തില്‍ 27പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.കെനിയന്‍ പ്രാദേശീക സമയം ഇന്നലെ വൈകുന്നേരം നാലോയെയായിരുന്നു അപകടം.