ഹ്യൂസ്റ്റണ്‍: റോക്കറ്റ് സാങ്കേതിക വിദ്യയില്‍ ചരിത്രം കുറിച്ച് ടെക്സാസിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി. ടെക്സാസില്‍ ആസ്ഥാനമാക്കിയ വീനസ് എയറോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി വികസിപ്പിച്ചെടുത്ത റോട്ടേറ്റിംഗ് ഡിറ്റോണേഷന്‍ റോക്കറ്റ് എന്ജിന് പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂ മെക്സിക്കോയിലെ സ്പേസ്പോര്ട്ടിലായിരുന്നു ഈ പരീക്ഷണ പറക്കല്‍. ഡിറ്റോണേഷന്‍ എന്ജിന് ഉപയോഗിക്കുമ്പോള്‍ ജ്വലനം വളരെ വേഗത്തില്‍ നടക്കുകയും സാധാരണ റോക്കറ്റ് എന്‍ജിനുകളേക്കാള്‍ കൂടുതല്‍ വേഗതയും ലഭിക്കുമെന്നു കമ്പനിയുടെ സഹസ്ഥാപകനും സാങ്കേതിക മേധാവിയുമായ ആന്‍ഡ്രൂ ഡഗില്ബി വ്യക്തമാക്കി.
സാധാരണ ജ്വലനത്തേക്കാള് അതിവേഗത്തില്‍ ഈ എന്‍ജിനില്‍ ജ്വലനം നടക്കും. സ്പേസ് എക്സ് കമ്പനിയുടെ എന്‍ജിനുകളുമായി താരതമ്യം ചെയ്താല്‍ തങ്ങള്‍ രൂപപ്പെടുത്തിയ എന്ജിന് 10 മുതല്‍ 30 ശതമാനം വരെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതായും ഡഗില്ബി വിശദീകരിച്ചു.സൈന്യത്തിനായി കുറഞ്ഞ ചെലവില്‍ ഹൈപ്പര്‍സോണിക് എന്‍ജിനുകള്‍ തങ്ങളുടെ കണ്ടുപിടുത്തതിലൂടെ നിര്‍മിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ വാദം.
ഇപ്പോള്‍ വികസിപ്പിക്കുന്ന എന്ജിന്, നിലവില്‍ അമേരിക്കന്‍ നാവികസേനയും വായുസേനയും ഉപയോഗിക്കുന്ന ഹൈപ്പര്‍സോണിക് എന്‍ജിനുകളേക്കാള്‍ പത്ത് മടങ്ങ് വില കുറവായിരിക്കുമെന്നാണ് ഡഗില്ബലിന്റെ അവകാശവാദം. ഇത് പ്രതിരോധ തന്ത്രത്തില്‍ വലിയ മാറ്റം സൃഷ്ടിക്കാനും ഇടയാക്കും. പ്രത്യേക റോക്കറ്റ് എന്ജിന് യൂണിറ്റ് നിലവിലുള്ള ആയുധ സാങ്കേതികതയില്‍ ഘടിപ്പിക്കാവുന്നതും ചുരുങ്ങിയ വലുപ്പത്തിലുള്ളതുമാണ്.
Texas startup company makes history in rocket technology