ചരിത്രം കുറിച്ച് ഫൊക്കാന ജോർജിയ റീജിയൻ; ഉദ്ഘാടനം വർണാഭമായി

ചരിത്രം കുറിച്ച് ഫൊക്കാന ജോർജിയ റീജിയൻ; ഉദ്ഘാടനം വർണാഭമായി

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും മികച്ച കലാപരിപാടികളും കൊണ്ട് ഫൊക്കാന ജോർജിയ (റീജിയൻ 7) റീജിയന്റെ പ്രവർത്തന ഉദ്ഘാടനം വേറിട്ടതായി. ജോർജിയ റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വർണാഭമായ ഒരു റീജണൽ ഉദ്ഘാടനം നടക്കുന്നത്. ഈ റീജിയന്റെ സൗഹൃദകൂട്ടായ്മയുടെ ഏറ്റവും മികച്ച വേദി ഒരുക്കാൻ റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ളയ്ക്കും സഹപ്രവർത്തകർക്കും കഴിഞ്ഞു.

ജോൺസ് ക്രീക്കിലുള്ള സിക്സിർസ് സ്പോർട്സ് ക്ലബ്ബിലെ അതിമനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യന്തം ഹൃദ്യമായ ഈ പരിപാടി. അറ്റ്ലാന്റാ കലാക്ഷേത്ര അവതരിപ്പിച്ച ചെണ്ടമേളത്തോടെ തുടക്കം. ഇന്ത്യൻ ദേശീയഗാനം ഗാമ മലയാളീ അസോസിയേഷനിലെ മലയാളം അക്കാഡമിയുടെ കൊച്ചുകുട്ടികൾ അവതരിപ്പിച്ചത് ഏവരുടെയും കൈയടി നേടി. USA ദേശീയഗാനം പാടിയത് റിഷി മനോജ് ആണ്. റീജണൽ സെക്രട്ടറി രാഹുൽ നടരാജൻ ആമുഖ പ്രസംഗം നടത്തുകയും റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള ഏവർക്കും സ്വാഗതം രേഖപ്പെടുത്തുകയും ചെയ്തു. ആദ്യമായാണ് ഈ റീജിയണിൽ ഫൊക്കാന ഇത്ര വിപുലമായ ഒരു റീജിണൽ ഉദ്ഘാടനം നടത്തുന്നത്. ഇന്ന് ഫൊക്കാന ഈ റീജിയണിലെ പ്രവർത്തനം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നും റീജണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള അഭിപ്രായപ്പെട്ടു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത ജെയിംസ് എ. ഡൺ (The Honorable Judge for State Court, Forsyth County, GA), ആൽഫ്രഡ് ജോൺ (Chairman Board of Commissioners, Forsyth County, GA), ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന ട്രഷറർ ജോയി ചാക്കപ്പൻ, റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള, സുധി ബാബു, വിമൻസ് ഫോറം നാഷണൽ സെക്രട്ടറി, വിമൻസ് ഫോറം റീജിയണൽ ചെയർ രേഖ നെടുംപുറത്ത് എന്നിവർ നിലവിളക്ക് കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടന പ്രസംഗം നടത്തിയ പ്രസിഡന്റ് സജിമോൻ ആന്റണി ഐക്യം സമൂഹത്തിന് മാത്രമല്ല ഓരോ സംഘടനക്കും ആവശ്യമാണ് എന്ന് എടുത്തു കാട്ടിക്കൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. സംഘടനകൾ അവ മനുഷ്യന്റെ നന്മയ്ക്ക് വേണ്ടിയാകണം പ്രവർത്തനം നടത്തേണ്ടത്. അത് കണ്ടറിഞ്ഞ ഒരു പ്രവർത്തനമാണ് ഫൊക്കാന നടത്തുന്നത്. മെഡിക്കൽ കാർഡ്, പ്രിവിലേജ് കാർഡ്, ഹെൽത്ത് ക്ലിനിക്ക്, ഫൊക്കാന ഭവനം പ്രൊജക്റ്റ് അങ്ങനെ 22 ഇന പരിപാടികളുടെ പ്രവർത്തനങ്ങളുമായി ഫൊക്കാനയുടെ പ്രവർത്തനങ്ങൾ വളരെ മുന്നോട്ട് പോകുന്നു. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സംഘടനാ രംഗത്ത് സമാനതകളില്ലാത്ത ഒരു പ്രവർത്തനമാണ് ഇന്ന് ഫൊക്കാന നടത്തുന്നത് എന്ന് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു. അതിന് ഒരു ഉദാഹരണമാണ് ഈ റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ഉദ്ഘാടന മീറ്റിംഗ് നടത്തുന്നത്. ഈ ഉദ്ഘാടന മീറ്റിംഗ് ചരിത്രത്തിന്റെ ഒരു ഭാഗമാവുകയാണ്. ഇത് പോലെ എല്ലാ റീജിയനുകളിലും മീറ്റിംഗുകൾ നടന്നത് ഒരു മിനി കൺവെൻഷൻ ആയിത്തന്നെയാണ്.

സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്കരിച്ച് മുന്നോട്ട് പോകാൻ വേണ്ട കാര്യപ്രാപ്തിയുള്ള ഒരു നേതൃത്വമാണ് ഇന്ന് ഫൊക്കാനക്ക് ഉള്ളത്. കഴിഞ്ഞ 41 വർഷമായി ജനഹൃദയങ്ങളിൽ ഫൊക്കാനക്ക് ഒരു സ്ഥാനം ഉണ്ട്. ഫൊക്കാനയിൽ 105 സംഘടനകൾ ഉണ്ട്. വളരെ അധികം പുതിയ സംഘടനകളുടെ അപേക്ഷ വരുന്നുണ്ട് എന്നും സജിമോൻ അഭിപ്രായപ്പെട്ടു.

ചീഫ് ഗസ്റ്റ് ആയി പങ്കെടുത്ത ജഡ്ജ് ജെയിംസ് എ. ഡൺ തന്റെ സന്ദേശത്തിൽ, നേട്ടങ്ങളിലേക്കുള്ള പ്രയാണത്തിന് പ്രാധാന്യം നൽകണം എന്ന് പറയുകയുണ്ടായി. വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. പെരുമാറ്റം മോശമായാൽ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. ഉന്നതമായ മാനുഷിക ഗുണം എന്നതുപോലെതന്നെ നല്ല പെരുമാറ്റം ഒരു സാമൂഹിക ബാധ്യതകൂടിയാണ്. കാരണം സഹജീവികളോടുള്ള നമ്മുടെ എല്ലാ ഇടപെടലുകളുടെയും ആകെത്തുകയാണ് പെരുമാറ്റം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗസ്റ്റ് ഓഫ് ഹോണർ ആൽഫ്രഡ് ജോൺ തന്റെ പ്രസംഗത്തിൽ കാരുണ്യത്തിന്റെ കരസ്പർശം നൽകുന്ന ആശ്വാസത്തിനായി കാത്തിരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. മനുഷ്യന് സഹജീവികളോടുള്ള കടപ്പാടിന്റെയും സ്നേഹത്തിന്റെയും പ്രേരണ കൊണ്ട് ചെയ്യുന്ന ഉദാത്ത സേവനങ്ങൾ ജീവകാരുണ്യ പ്രവർത്തനം എന്ന ഒറ്റവാക്കിൽ ഒതുക്കാനാകില്ല. സമൂഹത്തിൽ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ് എന്നും ആൽഫ്രഡ് ജോൺ അഭിപ്രായപ്പെട്ടു. ഞാനും ഒരു മലയാളിയാണ്, ഇന്ത്യൻ പരിപാടികളിൽ പങ്കെടുക്കുന്നതിൽ ഞാൻ അതീവ സന്തോഷവാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ കേരളാ കൺവെൻഷനെപ്പറ്റിയും 2026-ൽ നടക്കുന്ന കലഹാരി കൺവെൻഷനെപ്പറ്റിയും വിശദീകരിച്ചു.

ട്രഷറർ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ കണക്കുകൾ സുതാര്യമായിരിക്കും എന്നും, കേരളാ കൺവെൻഷനെപ്പറ്റിയും അതിന്റെ പ്രത്യേകതകളും വിശദീകരിച്ചു സംസാരിച്ചു.

ഇത്തരമൊരു സംഗമം ജോർജിയയിൽ ആദ്യമാണെന്ന് സതി നാഗരാജൻ (പ്രസിഡന്റ് ഗാമ) അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഭാഗമായി പ്രവർത്തിക്കുന്നതിൽ അതിയായ സന്തോഷമേയുള്ളൂ എന്ന് ‘അമ്മ പ്രസിഡന്റ് ജിത്തു വിനോയി അഭിപ്രായപ്പെട്ടു.

മന്ത്രി വി. എൻ. വാസവൻ (ഫൊക്കാന അംബാസഡർ) അയച്ചു തന്ന വീഡിയോ മെസ്സേജ് പ്ലേ ചെയ്യുകയുണ്ടായി.

നവീൻ നായർ (റീജിയണൽ കോർഡിനേറ്റർ), ജോർജ് മേലേതിൽ (ജോയിന്റ് റീജിയണൽ കോർഡിനേറ്റർ), റീജണൽ സെക്രട്ടറി രാഹുൽ നടരാജൻ, റീജണൽ ട്രഷറർ ജോർജ് ബിനോയി, റീജിയണൽ സ്പോർട്സ് കോർഡിനേറ്റർ ബിനീഷ് ആന്റണി, റീജണൽ ചാരിറ്റി ചെയർ ജെറീഷ് അഗസ്റ്റിൻ, റീജണൽ കൾച്ചറൽ ചെയർ മേഘ്നാ നാഗരാജൻ, റീജണൽ ബിസിനസ് & മാർക്കറ്റിംഗ് ചെയർ ബോബു പുതീക്കൽ, റീജണൽ ഇവന്റ് ചെയർ പൂജ സതീഷ്, റീജണൽ അഗ്രിക്കൾച്ചറൽ ചെയർ ശാഹുൽ വട്ട, റീജണൽ കമ്മിറ്റി മെംബേർസ് ആയ സിനു വർഗീസ്, ലോണാ ബാബു, റെജി ജേക്കബ്, ജേക്കബ് വർഗീസ്, റീജണൽ വിമെൻസ് ഫോറം ചെയർ രേഖ നെടുംപുറത്ത്, റീജണൽ വിമെൻസ് ഫോറം കോ-ചെയർ സുബി ബോബു, റീജണൽ അഡ്വൈസറി ബോർഡ് മെംബേർ സതി നാഗരാജൻ (പ്രസിഡന്റ് ഗാമ), റീജണൽ അഡ്വൈസറി ബോർഡ് മെംബേർ ഷിബു പിള്ള (പ്രസിഡന്റ് KAN, നാഷ്‌വിൽ), റീജണൽ കമ്മിറ്റി മെംബേർ അനീഷ് കുര്യൻ, റീജിണൽ യൂത്ത് റെപ്പ് നിരഞ്ചൻ ഷിബു എന്നിവർ നേതൃത്വം നൽകി.

വിമെൻസ് ഫോറം റീജണൽ ഉദ്ഘാടനവും നടന്നു. റീജണൽ വിമെൻസ് ഫോറം ചെയർ രേഖ നെടുംപുറത്ത്, വിമെൻസ് ഫോറം കോ-ചെയർ സുബി ബോബു, റീജണൽ വിമെൻസ് ഫോറം സെക്രട്ടറി ബിന്ദുമോൾ സുകുമാർ, റീജണൽ വിമെൻസ് ഫോറം ജോയിന്റ് സെക്രട്ടറി ബിന്ദു അനിൽ, റീജണൽ വിമെൻസ് ഫോറം ട്രഷറർ ബ്രിഡ്‌ജറ് സിനു, വിമെൻസ് ഫോറം നാഷണൽ സെക്രട്ടറി സുബി ബു എന്നിവർ നേതൃത്വം നൽകി.

അനില ഹരിദാസ് നേതൃത്വം കൊടുത്ത നൂപുര സ്കൂൾ ഓഫ് ഭരതനാട്യം അവതരിപ്പിച്ച ഭരതനാട്യവും, രാഖി രാജീവ് ലീഡ് ചെയ്ത നൂപുര ഡാൻസ് അക്കാദമിയുടെ ക്ലാസിക്കൽ ഡാൻസും, രശ്മി ജയരാജൻ ലീഡ് ചെയ്ത ടീം സാര്യയുടെ ബോളിവുഡ് ഡാൻസും, രേഖ സുഭാഷ് ലീഡ് ചെയ്ത സഹസ്ര ഡാൻസ് അക്കാഡമിയുടെ സെമി ക്ലാസിക്കൽ ഡാൻസ് എന്നിവ ഏവരുടെയും മനം കവർന്നു. മൊവിന നാഗരാജൻ, ആശാ ഫ്രാൻസിസ്, മനോജ് രാജപ്പൻ എന്നിവർ മനോഹരമായ മ്യൂസിക് പെർഫോമൻസുകൾ നടത്തി. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കൂടിയായ ലോണാ ബാബു അവതരിപ്പിച്ച മിമിക്രിയും ഹൃദയഹാരി ആയിരുന്നു.

പൂജ സതീഷ് (റീജണൽ ഇവന്റ് കമ്മിറ്റി കോർഡിനേറ്റർ) ഇനാഗുറേഷൻ എം.സി ആയും മേഘന നാഗരാജൻ (കൾച്ചറൽ കമ്മിറ്റി ചെയർ) കൾച്ചറൽ പ്രോഗ്രാമിന്റെ എം.സി ആയും പ്രവർത്തിച്ചു.

റീജിയണൽ ബിസിനസ് ആൻഡ് മാർക്കറ്റിങ് ചെയർ ബോബു പുതീക്കൽ, റീജിയണൽ വൈസ് പ്രസിഡന്റ് അനിൽ പിള്ള, റീജിയണൽ ട്രഷറർ ജോർജ് ബിനോയ് എന്നിവർ സ്പോൺസർമാരെ ആദരിച്ചു. റീജിയണൽ ജോയിന്റ് കോഓർഡിനേറ്റർ ജോർജ് മേലത്ത് ഏവർക്കും നന്ദി രേഖപ്പെടുത്തി.

ഡിന്നറും ഡാൻസുമായി ചടങ്ങുകൾ പര്യവസാനിച്ചു.

The Georgia Region Made History with a Grand Inaugural Event

Share Email
Top