മസാച്യുസെറ്റ്‌സ് : നമ്മളിൽ ഭൂരിഭാഗംപേരും ചാറ്റ്ജിപിടി പോലുളള കൃത്രിമബുദ്ധി ചാറ്റ് ബോട്ടുകളെ ആശ്രയിക്കുന്നവരാണ്. എന്ത് സംശയം തോന്നിയാലും നമ്മൾ ആദ്യം തിരയുന്നത് ചാറ്റ്ജിപിടിയിൽ ആയിരിക്കും. ഈ ഡിജിറ്റൽ ലോകത്ത് ചാറ്റ് ജിപിടി ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി മാറിയിട്ടുണ്ട്. നമുക്ക് ആവശ്യമായ വിവരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ തന്നെ ചാറ്റ് ജിപിടി വഴി ലഭ്യമാകും. അതുകൊണ്ട് തന്നെയാണ് ഭൂരിഭാഗം പേരും ഇതിനെ ആശ്രയിക്കുന്നത്.
വ്യക്തിഗത ആവശ്യങ്ങൾക്ക് പുറമെ പ്രൊഫഷണൽ മേഖലയിലും ചാറ്റ് ജിപിടി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, നിരന്തരമായി ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നത് കൊണ്ടുള്ള ദോഷ വശങ്ങളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒളിഞ്ഞിരിക്കുന്ന, നമ്മുടെ തലച്ചോറിനെയും ബുദ്ധിയെയും കാർന്നുതിന്ന ഒരു വലിയ അപകടം ഇതിനു പിന്നിലുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) നടത്തിയ ഗവേഷണത്തിൽ ചാറ്റ് ജിപിടിയുടെ ഉപയോഗം തലച്ചോറിനെ സാരമായി ബാധിക്കുമെന്നും വൈജ്ഞാനിക കുറവ് ഉണ്ടാകുമെന്നും കണ്ടെത്തി. കാലക്രമേണ ചാറ്റ് ജിപിടി ഉപയോക്താക്കൾക്ക് ബുദ്ധി ശക്തി കുറയുകയും, ഭാഷാ പരമായ കഴിവും, ക്രിയാത്മകമായി ജോലി ചെയ്യാനുള്ള കഴിവും ഇല്ലാതാകുമെന്നും പഠനത്തിൽ കണ്ടെത്തി.
മൂന്നു ഗ്രൂപ്പുകളായി തരംതിരിച്ചാണ് ഈ പഠനം നടത്തിയത്. എൽഎൽഎം, സെർച്ച് എഞ്ചിൻ, ബ്രയിൻ ഓൺലി എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പും ഒരേ സാഹചര്യങ്ങളിൽ മൂന്ന് സെഷനുകൾ പൂർത്തിയാക്കി. നാലാമത്തെ സെഷനിൽ എൽഎൽഎം ഉപയോക്താക്കളെ ബ്രയിൻ ഓൺലി ഗ്രൂപ്പിലേക്കും ബ്രയിൻ ഓൺലി ഉപയോക്താക്കളെ എൽഎൽഎം ഗ്രൂപ്പിലേക്കും മാറ്റി.
ആദ്യത്തെ മൂന്ന് സെഷനുകളിൽ 54 പേർ പങ്കെടുത്തു. നാലമത്തെ സെഷൻ 18 പേർ പൂർത്തിയാക്കി. വൈജ്ഞാനിക ശേഷിയും ബുദ്ധിയും വിലയിരുത്താൻ ഗവേഷകർ ഇലക്‌ട്രോഎൻസെഫലോഗ്രഫി (ഇഇജി) ഉപയോഗിച്ചു. അധ്യാപകരുടെയും എഐയുടെയും സാഹായത്തോടെയാണ് ഇവ വിലയിരുത്തിയത്.
വളരെ ദുർബലമായ വൈജ്ഞാനിക ശേഷിയാണ് ഇവരിൽ കണ്ടെത്തിയത്. ചാറ്റ് ജിപിടി പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടുതലായി ആശ്രയിക്കുമ്പോൾ ബുദ്ധി ശക്തി കുറയുന്നതായും സ്വന്തമായി ഒരു കാര്യത്തെ കുറിച്ച് എഴുതാനുള്ള കഴിവ് കുറഞ്ഞുവരുന്നതായും പഠനത്തിൽ കണ്ടെത്തി.
The Massachusetts Institute of Technology has been discovered to people who depend on artificial chatbots such as chatgpt