ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തലിന് ധാരണയായതായി പ്രഖ്യാപിച്ച് ട്രംപ്

ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തലിന് ധാരണയായതായി പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തലിന് ധാരണയായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരാഴ്ചയിലേറെ നീണ്ട സംഘർഷം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഏകദേശം ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കും, 12 മണിക്കൂറിനുശേഷം, “യുദ്ധം അവസാനിച്ചു എന്ന് കണക്കാക്കും” എന്ന് ട്രംപ്  ട്രൂത്ത് സോഷ്യൽ എന്ന വെബ്‌സൈറ്റിൽ എഴുതി , ET അർദ്ധരാത്രിയിൽ വെടിനിർത്തൽ ആരംഭിക്കുമെന്ന് സൂചിപ്പിച്ചു.

എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു.

“വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന യുദ്ധമായിരുന്നു ഇത്. ഈയുദ്ധം പശ്ചിമേഷ്യയെ മുഴുവന്‍ നശിപ്പിക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. ഇസ്രയേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ. പശ്ചിമേഷ്യയെ ദൈവം അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ, ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ”, ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു.

വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേലിൽ നിന്നോ ഇറാനിൽ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

Trump announces complete ceasefire agreement between Israel and Iran

Share Email
LATEST
More Articles
Top