ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗേവിന്‍ ന്യൂസമും തമ്മിലുള്ള പോര്‍മുഖം രൂക്ഷമയാതോടെ അനുകൂലിച്ചും പ്രതികൂലിച്ചും റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും രംഗത്തെത്തി. കാലിഫോര്‍ണിയയില്‍ നാഷ്ണല്‍ ഗാര്‍ഡിനെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ ട്രംപിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഗേവിന്‍ ന്യൂസോം മുന്നോട്ടു വെച്ചത്.
ട്രംപിന്റെ നിലപാട് കാലിഫോര്‍ണിയയ്‌ക്കെതിരേ മാത്രമായി വ്യാഖ്യാനിക്കേണ്ടെന്നും രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന നീക്കമാണെന്നുമാണ് ന്യൂസോമിന്റെ വിമര്‍ശനം. ട്രംപിന്റെ അറസ്റ്റ് ഭീഷണിക്കു മുന്നിലും പതറാനെ നില്ക്കുന്ന ന്യൂസോമിന്റെ ലക്ഷ്യം 2028 ലെ തെരഞ്ഞെടുപ്പാണെന്ന സൂചനയുണ്ട്. ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനത്തേയക്ക് ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ന്യൂസോം കിട്ടുന്ന അവസരങ്ങളെല്ലാം ട്രംപിനെതിരേ ശക്തമായ വിമര്‍ശനങ്ങളുമായാണ് രംഗത്തു വരുന്നത്.
ന്യൂസോം തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടത്തിലേക്കാണ് ഇറങ്ങിയിട്ടുള്ളത്. ട്രംപ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗത്തെയും നാടുകടത്തലിനെയും നേരിട്ട് എതിര്‍ക്കുന്ന മുഖമായി ന്യൂസം മാറി 2028-ലെ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ടിരിക്കുന്ന ഡെമോക്രാറ്റ് നേതാവിന്റെ നിലപാട് പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവെങ്കിലും, തന്റെ നിലപാട് വ്യക്തമാക്കുന്നതില്‍ ഒരു മയവും വരുത്തിയിട്ടില്ല.
രാജ്യത്ത് ഒരിക്കലും ഇല്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും ന്യൂസം ഈ ഘട്ടത്തില്‍ ശരിയായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഡെമോക്രാറ്റിക് തന്ത്രജ്ഞയായ കരണ്‍ ഫിന്നി അഭിപ്രായപ്പെട്ടു.
. കാല്‍ഫോര്‍ണിയയിലേക്കുള്ള നാഷണല്‍ ഗാര്‍ഡ് വിന്യാസത്തിനായി പ്രഖ്യാപിച്ച ‘താല്‍ക്കാലിക അടിയന്തരാവസ്ഥയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.
ട്രംപ് നടത്തിയത് ആവശ്യമില്ലാത്ത വെല്ലുവിളിയാണെന്നും നിലവിലുള്ള സംവിധാനങ്ങള്‍ക്കൊണ്ട് പ്രതിഷേധത്തെ നേരിടാന്‍ കഴിയുമായിരുന്നുവെന്നും കാലിഫോര്‍ണിയ ഗവര്‍ണര്‍ വ്യക്തമാക്കി
പോഡ്കാസ്റ്റുകളിലൂടെയും ന്യൂസം കര്‍ശനമായ ഭാഷയിലാണ് പ്രതികരിച്ചത്: ‘ട്രംപിന്റെ ഈ നാടകീയ പ്രകടനം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നു ന്യൂസം വ്യക്തമാക്കി. വരും ദിവസങ്ങളിലും ഇരുവരും തമ്മിലുള്ള പോരിനു കുറവുണ്ടാകില്ല.