ടെഹ്റാന്: ഇറാന്റെ ആണവകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന് സമാധാനപാത പിന്തുടരണമെന്ന ആഹ്വാനവുമയാി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ മൂന്നു ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണഅ ആക്രമണം നടത്തിയത്. ഇതിനിടെ
ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സിക്ക് ഇറാന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ഒരാളെ ഇറാന് വധശിക്ഷയ്ക്ക് വിധേയനാക്കി. ചാരപ്രവൃത്തി ആരോപിച്ച് മജീദ് മൊസെയ്ബി എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വിവരങ്ങള്‍ കൈമാറിയെന്ന സംഭവത്തിലാണ് വധശിക്ഷ നടപ്പാക്കിയത്.
ഇറാനി മിസൈലുകള്‍ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനം കടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജറുസലേമിന് പുറമെ മറ്റു നഗരങ്ങളിലും മിസൈല്‍ പതിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . ജറുസലേമിലും സമീപ പ്രദേശത്തും വ്യാപകമായ അപകട സാധ്യത അറിയിച്ച് സൈറനുകള്‍ മുഴങ്ങുന്നുണ്ട്.
ഇതിനിടെ ഇറാനു തങ്ങളുടെ പരമാധികാര സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി വ്യക്തമാക്കി. അമേരിക്ക നടത്തിയത് അന്താരാഷ്ട്ര നിയമനങ്ങളുടെ ലംഘനമാണെന്നും ഇത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി അമേരിക്കന്‍ ആക്രമണത്തെ വെനസ്വേല, ചിലി, വെനസ്വേല, മെക്സികോ എന്നീ രാജ്യങ്ങള്‍ അപലപിച്ചു. ഇസ്രായേലിനു നേര്‍ക്ക് ഇറാന് കൂടുതല്‍ മിസൈലുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലില്‍ കനത്ത ജാഗ്രത മുന്നറിയിപ്പ് നല്കി. ഇതിനിടെ അമേരിക്കയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കികള്‍ ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയത് യുഎസ് -ഇറാന്‍യുദ്ധത്തിന്റെ മുമ്പാണെന്ന് ഹമാസ് വ്യക്തമാക്കി. അടിയന്തിരമയാി യുഎന്‍. സുരക്ഷാ സുരക്ഷാ സമിതി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടെ ജറുസലേമില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ നടന്നതായി അന്താരാഷ്ട്ര മാധ്യമമായ ബി സി സി റിപ്പോര്‍ട്ട് ചെയ്തു.
പൊതുജനങ്ങളുടെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കിയതായി സൈന്യം അറിയിച്ചു. . ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി . വ്യോമാക്രമണം ശക്തമായതിനു പിന്നാലെ ഈ മേഖലയിലൂടെയുള്ള വ്യോമഗതാഗതവും താറുമാറായി. ഇറാന് കടലിനു മുകളിലൂടെയും ഈജിപ്തിനും മുകളിലൂടെയുമുള്ള യാത്ര മിക്ക വിമാനകമ്പനികളും ഒഴിവാക്കി.
മധ്യപൂര്‍വ ദേശത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സഞ്ചാര പാതകള്‍ മാറ്റുന്നതായി റോയിസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്, ഇറാക്ക് ,സിറിയ ഇസ്രായേല്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കിയാണ് പല വിമാനങ്ങളും സര്‍വീസ് നടത്തുന്നത്.
അമേരിക്കന്‍ ആക്രമണത്തില്‍ നാശങ്ങള് സംഭവിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ അപകട സാധ്യതയില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. ആണവ ചോര്‍ച്ചക്ക് സാധ്യതയില്ലെന്നും ആണവ വികിരണത്തിന്റെ അളവില്‍ വര്‍ദ്ധന കണ്ടെത്തിയില്ലെന്നും ഏജന്‍സി വ്യക്തമാക്കി .
Trump wants Iran to come to the path of peace: Iran executes man accused of leaking secrets to Israel