മീന്‍മുട്ടി വനത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്, കാട്ടാന ആക്രമണമല്ല കൊലപാതകമെന്നു സൂചന

മീന്‍മുട്ടി വനത്തില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്, കാട്ടാന ആക്രമണമല്ല കൊലപാതകമെന്നു സൂചന

ഇടുക്കി: പീരുമേട്ടില്‍ മീന്‍മുട്ടി വനത്തില്‍ സ്ത്രീ മരിച്ചതില്‍ വന്‍ ട്വിസ്റ്റ. കാട്ടാന ആക്രമണത്തിലാണ് സീതയെന്ന യുവതി മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നു നടന്ന ഫോറന്‍സിക് പരിശോധനയ്ക്ക് പിന്നാലെ കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നു പ്രാഥമിക സൂചന. പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സീതയുടെ തലയ്ക്കും നെഞ്ചിനും പരുക്കുണ്ടായിരുന്നു. പോലീസ് അന്വേഷണത്തിനു പിന്നാലെ സീതയുടെ ഭര്‍ത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഗോത്രവിഭാഗത്തില്‍പെട്ടവരാണു ബിനുവും കുടുംബവും. വനവിഭവം ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായെന്ന് ബിനുവാണ് കഴിഞ്ഞദിവസം പൊലീസിനോട് പറഞ്ഞത്. തോട്ടാപ്പുരയില്‍ നിന്നു മൂന്നര കിലോമീറ്റര്‍ അകലെ മീന്‍മുട്ടിക്കു സമീപം വനത്തിലാണു കൊമ്പനാനയുടെ ആക്രമണം ഉണ്ടായതെന്നാണ് പറഞ്ഞത്. ഇന്നലെ ഉച്ചയ്ക്കു 2ന് ആണു സംഭവമെന്നും ഇതിനിടെ കാട്ടുപൊന്തയുടെ മറവില്‍ നിന്നിരുന്ന ആനയുടെ മുന്നില്‍ ഇരുവരും പെടുകയായിരുന്നെന്നും ബിനു മൊഴി നല്‍കിയിരുന്നു.

മുന്നില്‍ നടന്നിരുന്ന സീതയെ ആന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞെന്നും മൊഴിലില്‍ വ്യക്തമാക്കിയിരുന്നു. ബിനു തന്നെയാണ് ഭാര്യ സീതയ്ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റുവെന്നു ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചത്.


Twist in the case of the death of a woman in Meenmutti forest

Share Email
Top