അല്‍ബുകര്‍ക്കി: പതിനൊന്നു വയസുകാരനെ ആളുമാറി വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതികള്‍ക്ക് ജീവപര്യന്തത്തിനൊപ്പം 46 വര്‍ഷം കൂടി തടവ്. ന്യൂ മെക്സികോയിലെ അല്ബുകര്ക്കിയില് 2023 നുണ്ടായ സംഭവത്തിലാണ് കോടതി വിധി വന്നത്. അല്ബുകര്ക്കിയിലെ ബേസ്ബോള്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായ വെടിവെപ്പില്‍ 11 വയസ്സുകാരന് ഫ്രോയ്ലന് വില്ലിഗാസ് കൊല്ലപ്പെട്ട കേസില്‍ രണ്ട് യുവാക്കള്‍ക്ക് ജീവപര്യന്തം തടവും അധികമായി 46 വര്‍ഷം തടവും കൂടി വിധിച്ച് ഇന്നലെ കോടതി വിധി പ്രസ്താവിച്ചു.
ജോസ് റോമെറോ നാഥന് ഗാര്‍ലി എന്നിവര്‍ക്കെതിരേ കൊലപാതകക്കുറ്റം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ കിട്ടിയത്.സ്റ്റേഡിയത്തില്‍ നിന്നിറങ്ങുന്ന വാഹനങ്ങള്‍ക്കിടയില്‍ ഈ പ്രതികള്‍ ഒരു അമ്മയും മൂന്ന് കുട്ടികളും സഞ്ചരിച്ചിരുന്ന പിക്കപ് ട്രക്കിനെ മറ്റൊരു ടാര വാഹനമായി തെറ്റിദ്ധരിച്ച് ഈ വാഹനത്തിനു നേര്‍ക്ക് വെടി ഉതിര്‍ക്കുകയായിരുന്നു . സംഭവ സ്ഥലത്തു വെച്ചു തന്നെ ഫ്രോയ്ലന് വില്ലിഗാസ് കൊല്ലപ്പെട്ടു.
കൂടെ സഞ്ചരിച്ചിരുന്ന കുസിഞ്ഞ് ടാറ്റിയാന വില്ലിഗാസ് വെടിവെയ്പ്പില്‍ പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിലുമായി.
ഈ കൊലപാതകങ്ങള്‍ മുഴുവന്‍ സമൂഹത്തെയും ഞെട്ടിച്ചതാണ്. നീതി ഉറപ്പാക്കാന്‍ നടത്തിയ പരിശ്രമത്തിന് അഭിനന്ദനം അറിയിക്കുന്നതായി ഡിസ്ട്രിക്ഡ് അറ്റോര്‍ണി സാം ബ്രെഗ്മാന്‍ പ്രതികരിച്ചു.
Two accused sentenced to life plus 46 years in prison for shooting and killing 11-year-old boy