ന്യൂഡല്‍ഹി: ഇന്ത്യയില്‍ വ്യോമയാന സുരക്ഷയ്ക്കുംവിമാനദുരന്തങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ഫണ്ട് വളരെക്കുറവെന്നു റിപ്പോര്‍ട്ട് . മാര്‍ച്ചില്‍ രാജ്യസഭയില്‍ വെച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അഹമ്മദാബാദ് വിമാര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ചയാവുന്നത്. 2025 മാര്‍ച്ച് 25ന് രാജ്യസഭയില്‍ സമര്‍പ്പിച്ച ടൂറിസം, ട്രാന്‍സ്പോര്‍ട്ട് സംബന്ധിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് കണക്ക് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യയില്‍ വ്യോമയാന സുരക്ഷയ്ക്കും വ്യോമദുരന്തങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുമായി 2025-26 സാമ്പത്തീക വര്‍ഷം 35 കോടി രൂപമാത്രമാണ് അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വിമാനങ്ങളുടെ അപകടാന്വേഷണ ബ്യൂറോയായ എഎഐബിക്ക് 20 കോടിയും വിമാനസുരക്ഷാബ്യൂറോയായ ബിസിഎഎസിന് 15 കോടി മാത്രവുമാണ് ലഭിച്ചത്.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ വിമാനയാത്രക്കാരായ 241 ആളുകളും വിമാനം തകര്‍ന്നു വീണ സ്ഥലത്തെ സ്ഥലവാസികളായ നിരവധിപ്പേരും മരണപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 29 സ്ഥലവാസികളാണ് വിമാന യാത്രികരെ കൂടാതെ കൊല്ലപ്പെട്ടത്. വിമാന സുരക്ഷയ്ക്കും അന്വേഷണങ്ങള്‍ക്കും കൂടുതല്‍ ഫണ്ട് വകയിരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്്.
Very little funding for aviation securitY