നിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി: ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

നിലമ്പൂരില്‍ വോട്ടെണ്ണല്‍ തുടങ്ങി: ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

നിലമ്പൂര്‍: കാത്തിരിപ്പിനു വിരാമമാമയി നിലമ്പൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യമെണ്ണുന്നത് പോസ്റ്റല്‍ വോട്ടുകളാണ്. അരമണിക്കൂറിനുള്ളില്‍ വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. തുടര്‍ ഭരണം പ്രതീക്ഷിക്കുന്ന ഇടത് സര്‍ക്കാരിനും ഭരണവിരുദ്ധവികാരം വോട്ടായിമാറുമെന്ന പ്രചാരണവുമായി മുന്നോട്ട് പോയ യുഡിഎഫിനും ഫലം നിര്‍ണായകം.

രാജിവെച്ച് വീണ്ടും ഉപതെരഞ്ഞെടുപ്പിനെ നേരിട്ട അന്‍വര്‍ എത്ര വോട്ട് പിടിക്കുമെന്നതും വിധി നിര്‍ണയിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ബിജെപി പിടിക്കുമോയെന്നും ആകാംക്ഷയുണ്ട്. നിലമ്പൂരിലെ ഏറ്റവും വലിയ പഞ്ചായത്തായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക.

ആകെ 20 റൗണ്ടാണ് വോട്ടെണ്ണല്‍. ആദ്യ നാലു റൗണ്ടുകള്‍ വഴിക്കടവ് പഞ്ചായത്തിലാണ്. യുഡിഎഫും പി.വി അന്‍വറും എറ്രവുമധിരം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന പഞ്ചായത്താണ് വഴിക്കടവ്. നാലാം റൗണ്ടില്‍ മുത്തേടം പഞ്ചായത്തിലെ വോട്ടു കൂടി എണ്ണും. അഞ്ചാം റണ്ടില്‍ മുത്തേടം.ആറാം റൗണ്ടില്‍ എടക്കര, ഏഴ്, എട്ട്,ഒന്‍പത് റൗണ്ടുകളില്‍ എടക്കരയും പോത്തുകല്ലും എണ്ണും. പത്തുമുതല്‍ 12 വരെ റൗണ്ടില്‍ ചുങ്കത്തറ പഞ്ചായത്താണ് എണ്ണും. 12 മുതല്‍ 20 വരെ റൗണ്ടുകളില്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിയും ,കരുളായി, അമരമ്പലം പഞ്ചായത്തുകളും എണ്ണും. ആകെ 263 ബൂത്തുകളിലാണ് പോളിംഗ് നടന്നത്.

Vote counting begins in Nilambur: Postal votes to be counted first
Share Email
Top