ഹൂസ്റ്റണ്‍: ഇന്‍കാസ് യു.എ.ഇ കമ്മിറ്റി മുന്‍ പ്രസിഡന്റും ഐ.ഒ.സി-ഒ.ഐ.സി.സി ഗ്ലോബല്‍ കോര്‍ഡിനേറ്ററുമായ മഹാദേവന് വാഴശ്ശേരിലിന് ഹൂസ്റ്റണിലെ ഐ.ഒ.സി നേതാക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്കി. ഐ.ഒ.സി ഹൂസ്റ്റണ്‍ പ്രസിഡന്റ് തോമസ് ഒലിയാം കുന്നേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഫോമ സ്ഥാപക പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ശശിധരന് നായര്‍ ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റണ്‍ മേയര്‍ കെന്‍ മാത്യു, സഹധര്‍മ്മിണി ലീലാ മാത്യു, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് ഷാള്‍ അണിയിച്ച് മഹാദേവന് വാഴശ്ശേരിയെ ആദരിച്ചു. എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരം ആഗോള തലത്തില്‍ നടക്കുന്ന ഐ.ഒ.സി-ഒ.ഐ.സി.സി ലയനത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്കുവാനും ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുവാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
യോഗത്തില്‍ ഐ.ഒ.സി ഡാലസ് പ്രസിഡന്റ് മാത്യു നൈനാന്, ജോയി സാമുവേല്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റ് എസ്.കെ ചെറിയാന്, എ.സി ജോര്‍ജ്, ജോസ് പുന്നൂസ്, സന്തോഷ് കാപ്പില്‍, ഫോമ സതേണ്‍ റീജിയന് ചെയര്മാന് രാജേഷ് മാത്യു വലിയ വീട്ടില്‍, ജോജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മഹാദേവന് വാഴശ്ശേരില്‍ മറുപടി പ്രസംഗവും സ്വീകരണത്തിന് നന്ദിയും രേഖപ്പെടുത്തി.
Warm welcome for Mahadevan Vazhasserry in Houston