ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 13 പാക്ക് സൈനീകര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഇന്ത്യയാണെന്ന പാക്ക് ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍ സൈന്യത്തിന്റെ അവകാശവാദം വിദേശകാര്യ മന്ത്രാലയംശക്തമായി നിഷേധിച്ചു.
വസീറിസ്ഥാനില്‍ നടന്ന ആക്രമണത്തിന് ഇന്ത്യയെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനകണ്ടെന്നും . ഈ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ നിഷേധിക്കുന്നതായും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സിലെ പ്രസ്താവനയില്‍ പറഞ്ഞു.
ശനിയാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ 13 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 25ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഒരു ചാവേര്‍ ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Waziristan suicide attack: Ministry of External Affairs dismisses allegations against India with contempt