കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഒരുകൂട്ടം ആളുകള്‍ സദാചാര പോലീസ് ചമച്ച് ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍,
വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരെ വാഹനത്തില്‍നിന്ന് പിടിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു.
ഇവരെ വെടിവച്ചു കൊലപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമയാി പ്രചരിച്ചതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയതും പ്രതികളെ പിടികൂടിയതും.
അവിഹിതബന്ധം ആരോപിച്ച് ഗോത്രനേതാവ് ഇവരെ വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞവര്‍ഷം പാക്കിസ്ഥാനില്‍ 405 ദുരഭിമാനക്കൊലകള്‍ നടന്നതായി മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നു.
14 arrested in desert honor killing of couple