റഷ്യന്‍ എണ്ണ വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി നല്കി യുഎസ്എ

റഷ്യന്‍ എണ്ണ വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി നല്കി യുഎസ്എ

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘ ര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തല ത്തില്‍ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടതിനു പിന്നാലെ റഷ്യയില്‍ നി്ന്നും എണ്ണ വാങ്ങുന്നതിന് കൂടുതല്‍ രാജ്യങ്ങള്‍ക്ക് അനുമതി നല്കി അമേരിക്ക.

കഴിഞ്ഞ ആഴ്ച്ച 30 ദിവസത്തേയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേ രിക്ക അനുമതി നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ രാജ്യങ്ങള്‍ക്ക് എണ്ണ വാങ്ങാനുള്ള അനുമതി നല്കിക്കൊ ണ്ടുള്ള തീരുമാനം അമേരിക്കന്‍ ട്രംഷറി സെക്രട്ടറി അറിയിച്ചത്.

നിലവില്‍ കടലില്‍ കുടുങ്ങിക്കിടക്കുന്ന റഷ്യന്‍ എണ്ണക്കപ്പലുകളില്‍ നിന്നുള്ള എണ്ണാണ് ഇത്തരത്തില്‍ വാങ്ങാന്‍ അനുമതി നല്കിയത്.  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയ സാഹച ര്യത്തിലാണ് വിപണിയെ വിലക്കയറ്റത്തില്‍ നിന്നും പിടിച്ച നിര്‍ത്താന്‍  യുഎസ് ഈ താല്‍ക്കാലിക നടപടി സ്വീകരിച്ചത്.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോ ടെ ലോകത്തെ എണ്ണ വിതരണ ശൃംഖല പൂര്‍ണ്ണമായും  സ്തംഭിച്ചിരിക്കയാണ്. ഇതിനെത്തുടര്‍ന്നുണ്ടായ ക്ഷാമം പരിഹരി ക്കാനാണ് മാര്‍ച്ച് 12 വരെ കപ്പലുക ളില്‍ കയറ്റിയ റഷ്യന്‍ എണ്ണ വില്‍ക്കാന്‍ യുഎസ് ട്രഷറി വകുപ്പ് അനുമതി നല്‍കിയത്. ഏപ്രില്‍ 11 അര്‍ദ്ധരാത്രി വരെ ഇത്ത രത്തില്‍ വാങ്ങാം.

ഈ മാസലം അഞ്ചിന്  ഇന്ത്യയ്ക്ക് സമാ നമായ ഇളവ് അമേരിക്ക അനുവ ദിച്ചിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളി ലായി  30 ഇടങ്ങളില്‍ കുടുങ്ങി ക്കിടക്കുന്ന 124-125 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഈ തീരുമാന ത്തിലൂടെ വിപണിയി ലെ ത്തും. ഇത് ഗള്‍ഫ് മേഖലയിലെ വിതര ണ തടസ്സം മൂലമുള്ള കുറവ് നികത്താന്‍ സഹായി ക്കും.റഷ്യയ്ക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാത്ത വിധത്തില്‍ വളരെ ചുരുങ്ങി യ കാലയളവിലേക്കാണ് ഈ ഇളവ് നല്‍കിയിരിക്കുന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു.

USA allows more countries to buy Russian oil

Share Email
LATEST
More Articles
Top