swayamvara
pulimoottil

പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് ഫണ്ടില്ല, അവഗണിച്ചു

പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് എസ്ഡിആർഫ് ഫണ്ട് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് ഫണ്ടില്ല, അവഗണിച്ചു

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രളയക്കെടുതി നേരിടുന്ന ഏഴ് സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ 2,117.85 കോടി രൂപ മുൻകൂറായി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അടിയന്തര സാമ്പത്തിക സഹായ പട്ടികയിൽ കേരളത്തെ പൂർണ്ണമായും ഒഴിവാക്കി.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതത്തിൽ നിന്നാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ചട്ടങ്ങളിൽ ഇളവ് വരുത്തിയാണ് ഈ സംസ്ഥാനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

ഫണ്ട് ലഭിച്ച സംസ്ഥാനങ്ങൾ:

  • ഗുജറാത്ത് – ₹500 കോടി
  • മഹാരാഷ്ട്ര – ₹500 കോടി
  • ഒഡീഷ – ₹500 കോടി
  • അസം – ₹379.35 കോടി
  • ഹിമാചൽ പ്രദേശ് – ₹193.95 കോടി
  • അരുണാചൽ പ്രദേശ് – ₹44.55 കോടി
  • നാഗാലാൻഡ് – ഒന്നാം ഗഡു നേരത്തെ ലഭിച്ചു.

അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടമുണ്ടായ കേരളത്തിന് അടിയന്തര സഹായമൊന്നും പ്രഖ്യാപിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

Share Email
LATEST excelnclexrn
More Articles
Top