Caritas hospital

വാഹന പരിശോധനയ്ക്കിടെ ഐസിഇ ഉഗ്യോഗസ്ഥരുടെ വെടിവെയ്പ്: വാഹനങ്ങള്‍ പിന്തുടര്‍ന്നുള്ള പരിശോധനയ്ക്ക് കര്‍ശന വിലക്ക്

വാഹന പരിശോധനയ്ക്കിടെ ഐസിഇ ഉഗ്യോഗസ്ഥരുടെ വെടിവെയ്പ്: വാഹനങ്ങള്‍ പിന്തുടര്‍ന്നുള്ള പരിശോധനയ്ക്ക് കര്‍ശന വിലക്ക്
Share Email

വാഷിങ്ടണ്‍: ഐസിഇ ഉദ്യോഗസ്ഥരുെട വാഹന പരിശോധനയ്ക്കിടെ ഡ്രൈവര്‍മാര്‍ക്ക് വെടിയേറ്റ സംഭവങ്ങള്‍ വര്‍ധിച്ചതിന് പിന്നാലെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം.നിര്‍ത്താതെ ഓടിപ്പോകുന്ന വാഹനങ്ങളെ ഒരു സാഹചര്യത്തിലും അതിവേഗത്തില്‍ പിന്തുടരരുതെന്നും പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വാഹന പരിശോധന നടത്താന്‍ അനുമതിയുള്ളൂവെന്നും പുതിയ ആഭ്യന്തര മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

ഐസിഇയുടെവാഹന പരിശോധനകള്‍ക്കിടെ ഡ്രൈവര്‍മാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇത്തരം ഒരു ഡസനിലേറെ സംഭവങ്ങളില്‍ ഐസിഇ ഉദ്യോഗസ്ഥര്‍ തോക്കുപയോഗിച്ചതായും കുറഞ്ഞത് നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.  ജൂലൈയില്‍ മെയ്‌നിലും ടെക്‌സസിലും ഡ്രൈവര്‍മാര്‍ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് വാഹന പരിശോധനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ട്രംപ് പിന്നീട് പരിശോധനകള്‍ തുടരാന്‍ ആവശ്യപ്പെട്ടു.
പുതിയ നിര്‍ദേശപ്രകാരം വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ബോഡി ക്യാമറ നിര്‍ബന്ധമായും ധരിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും വേണം.

പരിശോധനയ്ക്കുപയോഗിക്കുന്ന വാഹനങ്ങളില്‍ ലൈറ്റുകളും സൈറണുകളും ഉണ്ടായിരിക്കണം. ഐസിഇ നിര്‍ദേശിച്ച അഞ്ച് പ്രത്യേക പരിശീലന കോഴ്സുകളില്‍ ഏതെങ്കിലും ഒന്ന് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ വാഹനങ്ങള്‍ തടയാന്‍ കഴിയൂ. പരിശീലനം ലഭിക്കാത്തവര്‍ക്ക് സഹായ ചുമതലയില്‍ മാത്രം പങ്കെടുക്കാം.

Shooting by ICE officers during vehicle inspection: Strict ban on inspections involving vehicle pursuits.

Share Email
Top