Caritas hospital

വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാരുടെ വോട്ടവകാശം; ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി കോടതിയില്‍

വിദേശത്തുള്ള അമേരിക്കന്‍ പൗരന്മാരുടെ വോട്ടവകാശം; ട്രംപ് ഭരണകൂടത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി കോടതിയില്‍

വാഷിങ്ടണ്‍: വിദേശത്ത് താമസിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രതിസന്ധിയുണ്ടാക്കുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തെന്നാരോപിച്ച് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി (DNC) ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ചു. വിദേശ വോട്ടര്‍മാര്‍ക്ക് അയക്കുന്ന വോട്ടര്‍ രജിസ്‌ട്രേഷന്‍ പോസ്റ്റ്കാര്‍ഡ് ഫോമില്‍ പ്രതിരോധ വകുപ്പ് മാറ്റം വരുത്തിയെന്നാണ് ആരോപണം.

അമേരിക്കന്‍ പൗരന്മാരാണെങ്കിലും അമേരിക്കയില്‍ താമസിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടി ഫോമിലുണ്ടായിരുന്ന പ്രത്യേക ഭാഗം നീക്കം ചെയ്തതാണ് കേസിലെ പ്രധാന വിഷയം. അടുത്ത കുടുംബബന്ധമുള്ളവര്‍ക്ക് 38 സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യാന്‍ നിയമപരമായി അവസരമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

അടിയന്തര സാഹചര്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ മാറ്റം വരുത്തിയതെന്നും, സാധാരണയായി ആവശ്യമായ പൊതു അറിയിപ്പ് നടപടികള്‍ പാലിച്ചില്ലെന്നും ഡിഎന്‍സി ആരോപിച്ചു. 2016ല്‍ അമേരിക്കയ്ക്ക് പുറത്ത് താമസിക്കുകയും ഒരിക്കലും അമേരിക്കയില്‍ ജീവിച്ചിട്ടില്ലാതിരിക്കുകയും ചെയ്ത ഏകദേശം 11,500 പേര്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തതായി കണക്കാക്കപ്പെട്ടിരുന്നു. ഈ വിഭാഗത്തിലെ വോട്ടര്‍മാരുടെ എണ്ണം പിന്നീട് വര്‍ധിച്ചിരിക്കാമെന്നും ഹര്‍ജിയില്‍ പറയുന്നു.

വിദേശത്ത് താമസിക്കുന്ന സൈനികര്‍ക്കും സാധാരണ പൗരന്മാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്ന യൊക്കാവ എന്ന ഫെഡറല്‍ നിയമമാണ് വിഷയത്തിന്റെ അടിസ്ഥാനം. വിദേശത്ത് താമസിക്കുന്ന, വോട്ടര്‍മാരുടെ ബാലറ്റുകള്‍ക്കെതിരെ ചില റിപ്പബ്ലിക്കന്‍ വിഭാഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നോര്‍ത്ത് കരോലിനയില്‍ ഇത്തരം ചില വോട്ടുകള്‍ തടയുന്നതില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് കോടതി വിജയം ലഭിച്ചെങ്കിലും മിഷിഗണ്‍ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ കേസുകള്‍ തുടരുകയാണ്.

അതേസമയം, വിദേശത്തുള്ള അമേരിക്കന്‍ വോട്ടര്‍മാരുടെ അവകാശത്തെ ബാധിക്കുന്ന നടപടികള്‍ ഭാവിയില്‍ കൂടുതല്‍ വ്യാപിക്കുമോ എന്ന ആശങ്കയും വോട്ടവകാശ സംഘടനകള്‍ ഉന്നയിക്കുന്നു. മ്യൂണിക്കില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരയായ സൂസന്‍ ഡ്‌സിഡ്‌സുസിക്ക-സുയിനാറ്റിന്റെ മകളും ഒരിക്കലും അമേരിക്കയില്‍ താമസിച്ചിട്ടില്ലെങ്കിലും സ്ഥിരമായി വോട്ട് ചെയ്യാറുണ്ടെന്ന് അവര്‍ പറഞ്ഞു. വിദേശത്തുള്ള വോട്ടര്‍മാരില്‍ ഒരു വിഭാഗത്തെ ഒഴിവാക്കാനുള്ള നീക്കം വിജയിച്ചാല്‍, ഭാവിയിലെ നടപടികള്‍ കൂടുതല്‍ വ്യാപിക്കുമോ എന്നതാണ് ആശങ്കയെന്നും അവര്‍ പ്രതികരിച്ചു.

Voting rights of American citizens abroad; Democratic Party takes Trump administration to court.

Share Email
LATEST excelnclexrn
More Articles
Top