Caritas hospital

കന്റോമെന്റ് എസ്‌ഐയ്‌ക്കെതിരേ വധഭീഷണിയുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

കന്റോമെന്റ് എസ്‌ഐയ്‌ക്കെതിരേ വധഭീഷണിയുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: കന്റോമെന്റ് എസ്‌ഐയ്‌ ക്കെതിരേ വധഭീഷണിയുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ്  പൊലീസ് ഉദ്യോഗസ്ഥനെതിരെ പരസ്യ വധഭീഷണി മുഴക്കി എംഎല്‍ രംഗത്തു വന്നത്. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ഗോകുലിനെതിരെയാണ് വി. ജോയ് പരസ്യ കൊലവിളി

ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വി. ജയചന്ദ്രന്റെ മുഖത്തുനോ ക്കിയാണ് എംഎല്‍എ ഭീഷണി മുഴക്കിയത്. ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം നടക്കും, നിങ്ങള്‍ നോക്കിക്കോ’ എന്നായിരുന്നു വി. ജോയിയുടെ വാക്കുകള്‍.

മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തല്‍. സംഭവത്തി ന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവ രികയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തതോടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

CPM Thiruvananthapuram District Secretary issues death threat against Cantonment SI.

Share Email
Top