മുംബൈ: 2006 ല്‍ മുംബൈയില്‍ നടന്ന ട്രെയിന്‍ സ്ഫോടന പരമ്പരയില്‍ പ്രതികായിരുന്ന 12 പേരെയും കുറ്റവിമുക്തരാക്കി. കീഴ്ക്കോടതി ശിക്ഷിച്ച 12 പേരെയും മുംബൈ ഹൈക്കോടതിയാണ് കുറ്റവിമുക്തരാക്കിയത്. 2015nല്‍ വിചാരണ കോടതി ഈ 12 പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും അഞ്ച് പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിരുന്നു. ഇതാണ് ഹൈക്കോടതി തള്ളിയത്.
ജസ്റ്റിസ് അനില്‍ കിലോര്‍, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബഞ്ചാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചു. ട്രെയിന്‍ സ്ഫോടന പരമ്പരയില്‍ 189 പേര്‍ കൊല്ലപ്പെടുകയും 800 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2006 ജൂലൈ 11 ന്, 11 മിനിറ്റുകള്‍ക്കിടെ മുംബൈയിലെ വിവിധ പാസഞ്ചര്‍ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. ചര്‍ച്ച്‌ഗേറ്റില്‍ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയാന്ദര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപത്തു വച്ചാണ് സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സബര്‍ബന്‍ ട്രെയിന്‍ നെറ്റ് വര്‍ക്കില്‍ 11 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനങ്ങള്‍ നടന്നത്.
2006 Mumbai train blasts: All 12 accused released; Those released include those sentenced to death by a lower court