500 ശതമാനം നികുതി : യു.എസിനെ ആശങ്ക അറിയിച്ച് ഇന്ത്യ

500 ശതമാനം നികുതി : യു.എസിനെ ആശങ്ക അറിയിച്ച് ഇന്ത്യ

വാ​ഷി​ങ്ട​ൺ: റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് 500 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ന്ന യു.​എ​സ് ബി​ല്ലി​ൽ ഇ​ന്ത്യ ആ​ശ​ങ്ക അ​റി​യി​ച്ചു. ബി​ൽ മു​ന്നോ​ട്ടു​വെ​ച്ച പാ​ർ​ല​മെ​ന്റ് അം​ഗം ലി​ൻ​ഡ്സേ ഗ്ര​ഹാ​മി​നെ ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക അ​റി​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ പ​റ​ഞ്ഞു.

യു​ക്രെ​യ്നു​മാ​യി സ​മാ​ധാ​ന സം​ഭാ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ റ​ഷ്യ വി​സ​മ്മ​തം തു​ട​രു​ക​യാ​ണെ​ങ്കി​ൽ അ​വി​ടെ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്ക് 500 ശ​ത​മാ​നം നി​കു​തി ചു​മ​ത്താ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ബി​ല്ലാ​ണ് ഗ്ര​ഹാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്.

500 percent tax: India expresses concern to US

Share Email
Top