എഐ കോഡിംഗ് രംഗത്തെ മുന്നേറ്റങ്ങൾക്ക് വേഗം നൽകാൻ ഇന്ത്യൻ വംശജനായ വരുണ്‍ മോഹനെ ഗൂഗിൾ നിയമിച്ചു. എഐ കോഡിംഗ് സ്റ്റാർട്ടപ്പ് ആയ വിൻഡ്‌സർഫിന്റെ സഹസ്ഥാപകനും സിഇഒയുമാണ് വരുണ്‍ മോഹൻ.
ഗൂഗിൾ ഡീപ്‌മൈൻഡിന്റെ സിഇഒ ഡെമിസ് ഹസ്സാബിസ്, സാമൂഹ്യമാധ്യമമായ എക്സ് (X) വഴിയാണ് വരുണ്‍, സഹസ്ഥാപകൻ ഡഗ്ലസ് ചെൻ, മറ്റ് പ്രധാന എൻജിനിയർമാർ എന്നിവരുടെ നിയമനം സ്ഥിരീകരിച്ചത്.
വിൻഡ്‌സർഫിന്റെ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ലൈസൻസിങ് അവകാശം ലഭിക്കുന്നത്തിനു $2.4 ബില്യൺ കരാർ ഗൂഗിൾ സമർപിച്ചു എങ്കിലും കമ്പനി അത് വാങ്ങിയിട്ടില്ല. വിൻഡ്‌സർഫ് സ്വതന്ത്രമായി പ്രവർത്തനം തുടരുകയും മറ്റ് കമ്പനികൾക്ക് സാങ്കേതിക വിദ്യ ലൈസൻസ് നൽകുകയും ചെയ്യും.
“വൈബ് കോഡിംഗ്” എന്ന എളുപ്പത്തിൽ ഉപയോഗിക്കാവുന്ന എഐ കോഡിംഗ് രീതിയിലൂടെ ശ്രദ്ധ നേടിയതാണ് വിൻഡ്‌സർഫ്.
ഡഗ്ലസ് ചെനും ഉൾപ്പെടെയുള്ള പ്രധാന സംഘാംഗങ്ങൾ ഗൂഗിൾ ഡീപ്‌മൈൻഡിൽ ചേരും. അവർ എഐയിൽ പുതിയ അങ്കമായ “ഏജന്റിക് കോഡിംഗ്” മേഖലയിൽ പ്രവർത്തിക്കും.
വിൻഡ്‌സർഫിനെ സ്വന്തമാക്കാൻ ഏകദേശം $3 ബില്യണിനായി ഓപ്പൺ എഐ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ആ കരാർ നടന്നില്ല. ഗൂഗിളിന് ഇത് വലിയ തന്ത്ര വിജയം ആയി കാണപ്പെടുന്നു.
മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങി മറ്റ് പ്രമുഖ കമ്പനികളും എഐ കോഡിംഗിൽ വ്യാപാരമുറപ്പിച്ച് മുന്നേറുകയാണ്.
Google-Windsurf join hands; a new chapter in AI coding as Indian-origin Varun Mohan takes the lead