ന്യൂഡല്‍ഹി: അബമ്മദാബാദ് വിമാനദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും കുടുംബത്തിന്റെ സാമ്പത്തീക പശ്ചാത്തലം ഉള്‍പ്പെടെടെ ആവശ്യമില്ലാത്ത പല വിവരങ്ങളും എഴുതി വാങ്ങുന്നതായി ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ എയര്‍ ഇന്ത്യ നിഷേധിച്ചു.
യു.കെ ആസ്ഥാനമുള്ള നിയമസ്ഥാപനമായ സ്റ്റുവര്‍ട്‌സ് നേതൃത്വത്തിലാണ് എയര്‍ ഇന്ത്യയ്‌ക്കെതിരേ 40 ലധികം കുടുംബങ്ങള്‍ രംഗത്തെത്തിയത്. എയര്‍ ഇന്ത്യ നല്കകിയ ഫോമുകളില്‍ നിയമപരമായി പ്രതികൂലമാകാന്‍ സാധ്യതയുള്ള പദങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്നും അതില്‍ വിശദീകരണം നല്കാതെ മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഒപ്പിടാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അവര്‍ ആരോപിച്ചു.
പിന്നീടുള്ള നഷ്ടപരിഹാര തുകയ്ക്ക് ഇത് ഭീഷണിയാണെന്നും പീറ്റര്‍ നീനന്‍ എന്ന അഭിഭാഷകന്‍ വിമര്‍ശിച്ചു. ഫോമുകളുടെ ഉള്ളടക്കവും ഉപയോഗരീതിയും ഭാവിയിലുണ്ടാകാവുന്ന നഷ്ടപരിഹാര നിയമപ്രക്രിയയെ ബാധിക്കുമെന്നാണ് സ്റ്റുവര്‍ട്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. അത്തരം ഫോമുകള്‍ പൂരിപ്പിക്കരുതെന്ന് ഉപദേശം നല്‍കുകയും, നിയമവഴികളിലൂടെ നീതി ഉറപ്പാക്കുമെന്നും അറിയിച്ചു. എയര്‍ ഇന്ത്യയ്‌ക്കെതിരേയും ബോയിംഗ് കമ്പനിക്കെതിരേയും അടുത്ത ആഴ്ച്ച കേസ് ഫയല്‍ ചെയ്‌തേക്കും.
കഴിഞ്ഞ മാസം12 നാണ് എയര്‍ ഇന്ത്യ 171 ബോയിംഗ് വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുള്ളത്.എയര്‍ ഇന്ത്യയുടെ വിശദീകരണത്തില്‍ മരണപ്പെട്ടവരുടേയും അവരുടെ ബന്ധുക്കളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നതു നഷ്ടപരിഹാരം നല്കുന്നതിനായി മരിച്ചവരുടെ കുടംബാംഗങ്ങളെ തിരിച്ചറിയുന്നതിനു മാത്രമാണെന്നാണ്.മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു പരമാവധി സമയം നല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നുംആരെയും മുന്‍കൂട്ടിയറിയിപ്പില്ലാതെ സന്ദര്‍ശിച്ചിട്ടില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 47 കുടുംബങ്ങള്‍ക്ക് ഇടക്കാല ധനസഹായം നല്‍കിയെന്നും 55 കുടുംബങ്ങളുടെ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ ടാറ്റ ഗ്രൂപ്പ് മരണപ്പെട്ട ഓരോയാളുടേയും കുടുംബങ്ങള്‍ക്ക് ഒരു കോടി വീതം സ്വമേധയാ സംഭാവന നല്‍കുമെന്നറിയിച്ചിട്ടുമുണ്ട്.
Ahmedabad plane crash: Allegations of collecting information that could threaten compensation: Air India denies the allegation